പരിക്ക് മൂലം സ്പാനിഷ് ഡിഫൻഡർ ഹ്യൂഗോ ഗില്ലമോണിന് ഗ്രൂപ്പ് ഘട്ട മൽസരങ്ങൾ നഷ്ട്ടമായേക്കും
വലൻസിയ ഡിഫൻഡർ ഹ്യൂഗോ ഗില്ലമോണിന് പരിക്ക് മൂലം സ്പെയിനിന്റെ 2022 ലോകകപ്പ് ഗ്രൂപ്പ് മത്സരങ്ങളിൽ മൂന്നും നഷ്ടമായേക്കും.നവംബർ 23 ന് കോസ്റ്റാറിക്കയ്‌ക്കെതിരെയുള്ള പോരാട്ടത്തോടെയാണ് സ്പെയിൻ ഖത്തറിലെ അവരുടെ കാമ്പെയ്‌ൻ ആരംഭിക്കുന്നത്.അതിനുശേഷം ജർമ്മനിയെയും ജപ്പാനെയും സ്പെയിനിന് നേരിടേണ്ടത് ഉണ്ട്.
പരിക്ക് മൂലം ജോസ് ഗയയേ പറഞ്ഞുവിടേണ്ടി വന്ന ലൂയി എൻറിക്വെക്ക് വലിയൊരു തിരിച്ചടി ആയിരിക്കുകയാണ് ഇപ്പോൾ മറ്റൊരു പ്രതിരോധ താരം ആയ ഗില്ലമോണിന് കാൽമുട്ട് അസ്വാസ്ഥ്യം നേരിടുന്നത്.ദോഹയിലേക്ക് പറക്കുന്നതിന് മുമ്പ് തന്നെ താരത്തിന് പ്രശ്നം ഉണ്ടായിരുന്നു എങ്കിലും അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്താൻ ആയിരുന്നു കോച്ച് ലൂയിയുടെ തീരുമാനം.മിഡിൽ ഈസ്റ്റിൽ എത്തിയതിന് ശേഷം ഗില്ലമോൺ സ്ക്വാഡിനൊപ്പം പരിശീലനം നേടിയിട്ടില്ല.ജപ്പാനെതിരെ നടക്കാൻ പോകുന്ന മൽസരത്തിന് മുന്നേ താരം ഭേദപ്പെടും എന്നും അദ്ദേഹം നോക്കൌട്ട് റൌണ്ട് മൽസരങ്ങളിൽ സ്പെയിനിനെ പ്രതിനിതീകരിക്കും എന്നും ഡിയാറിയോ എഎസ് വെളിപ്പെടുത്തിയിട്ടുണ്ട്.