പേശിവേദന മൂലം പരിശീലന സെഷനിൽ നിന്ന് വിട്ടുനിന്ന് എഡ്വേർഡോ കാമവിംഗ
റയൽ മാഡ്രിഡ് താരം എഡ്വേർഡോ കമവിംഗ ഇന്നലെ ഫ്രഞ്ച് പരിശീലന സെഷനിൽ നിന്നും വിട്ട് നിന്നിരിക്കുന്നു. ലോകക്കപ്പ് നിലനിർത്താനുള്ള ദൌത്യത്തിൽ ഖത്തറിലേക്ക് എത്തിയത് മുതൽ ഫ്രാൻസ് ടീമിന് തിരിച്ചടികൾ ആണ് നേരിടേണ്ടി വരുന്നത്.എങ്കുകു,ബെൻസെമ എന്നിവർ ഖത്തറിലേക്ക് എത്തിയതിന് ശേഷം പരിക്കുകളാൽ ടൂർണമെന്റിൽ നിന്നു പിൻവാങ്ങിയിരുന്നു.കാന്റെ ,പോഗ്ബ എന്നിവർ പരിക്ക് മൂലം സ്ക്വാഡിൽ പേര് നേടാൻ പോലും കഴിഞ്ഞില്ല. ഇപ്പോൾ ഇതാ കമവിൻഗക്കും പേശിവേദന .
ഡിയാറിയോ എ എസിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ഫ്രാൻസിലെ മെഡിക്കൽ സ്റ്റാഫിന്റെ ഉപദേശം മൂലം കാമവിംഗ കഴിഞ്ഞ ഫ്രഞ്ച് പരിശീലന സെഷൻ പങ്കെടുത്തിട്ടില്ല.ഇനി ഒരു താരത്തിനെ കൂടെ നഷ്ട്ടപ്പെടാൻ കോച്ച് ദെഷാംപ്സ് ആഗ്രഹിക്കുന്നില്ല.യുവ ഫ്രഞ്ച് താരം മീഡിയയുടെ ചോദ്യങ്ങൾ നേരിട്ടു എങ്കിലും അദ്ദേഹത്തിന്റെ പരിക്ക് ഒരു ചർച്ചാവിഷയം ആയില്ല.ഗ്രൂപ്പ് സിയിൽ ഫ്രാൻസിന്റെ ആദ്യ എതിരാളി ആണ് ഓസ്ട്രേലിയ.