സെനഗൽ സ്ട്രൈക്കർ സാദിയോ മാനെ ലോകകപ്പ് കളിക്കില്ല
സെനഗൽ, ബയേൺ മ്യൂണിക്ക് ഫോർവേഡ് സാദിയോ മാനെ 2022 ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹത്തിന്റെ രാജ്യത്തിന്റെ ഫെഡറേഷൻ അറിയിച്ചു.നവംബർ 8 ന് വെർഡർ ബ്രെമനെതിരെ നടന്ന മൽസരത്തിൽ ആണ് താരത്തിന് പരിക്ക് ഏറ്റത്.വലത് കാലിലെ ഫിബുല അസ്ഥിക്ക് ആണ് താരത്തിന് പരിക്ക് സംഭവിച്ചത്.പരിക്ക് ഉണ്ടായിരുന്നിട്ടും, ലോകകപ്പിനുള്ള സെനഗൽ ടീമിൽ മാനെയേ ഉൾപ്പെടുത്തിയിരുന്നു.
എന്നിരുന്നാലും കൂടുതൽ സ്കാനുകൾ നടത്തിയത് മൂലം ശാസ്ത്രക്രിയ ആവശ്യമായി വരുമെന്നും ഖത്തറിൽ അദ്ദേഹത്തിന് കളിക്കാൻ കഴിയില്ലെന്നും ടീം വ്യാഴാഴ്ച വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തി.മാനെയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി എന്നും ഉടൻ മ്യൂണിക്കിലേക്ക് മടങ്ങുമെന്നും ബയേൺ ഇന്നലെ സ്ഥിരീകരിച്ചിരുന്നു.ടോപ്പ് ഫോമിൽ ഉള്ള താരത്തിന് ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയാണിത്. കരിയർ പീക്ക് സമയത്ത് ഉള്ള ലോകക്കപ്പ് ആണ് അദ്ദേഹത്തിന് നഷ്ടം ആയത്.ഡച്ചുകാർക്കെതിരായ ആദ്യ മത്സരത്തിന് ശേഷം ഗ്രൂപ്പ് എയിൽ ആതിഥേയരായ ഖത്തറിനെയും തുടർന്ന് ഇക്വഡോറിനെയും ആണ് സെനഗൽ നേരിടാൻ പോകുന്നത്.