ബ്രൂണോ ഫെർണാണ്ടസിന് ഡബിൾ ; നൈജീരിയയേ എതിരില്ലാത്ത നാല് ഗോളിന് തോൽപ്പിച്ച് പോർച്ചുഗൽ
കഴിഞ്ഞ മൂന്നു മൽസരങ്ങളിൽ രണ്ടെണ്ണം പരാജയം ഏറ്റുവാങ്ങിയ പോർച്ചുഗീസ് നാഷണൽ ടീം സന്നാഹ മൽസരത്തിൽ നൈജീരിയയേ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെടുത്തി.നവംബർ 24 ന് ഘാനയ്ക്കെതിരെ തങ്ങളുടെ ലോകക്കപ്പ് കാമ്പെയിൻ ആരംഭിക്കാൻ ഒരുങ്ങുന്ന പറങ്കിപ്പടക്ക് ഈ ഒരു ജയം ആത്മാവിശ്വാസം പകരുന്നതാണ്.ലോകക്കപ്പ് യോഗ്യത നേടാൻ കഴിയാതെ പോയ നൈജീരിയൻ പടയെ തുടക്കം മുതൽക്കേ പോർച്ചുഗീസ് ടീം ആക്രമിച്ച് കളിച്ചു.
ആദ്യ പകുതിയിൽ ഇരട്ട ഗോൾ നേടി യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസ് സ്കോർബോർഡിൽ ഇടം നേടിയപ്പോൾ ഗോൺസാലോ റാമോസ്,ജോവ മരിയോ എന്നിവർ രണ്ടാം പകുതിയിലും ഗോൾ നേടി.റൊണാൾഡോയുടെ അഭാവത്തിൽ ഫെലിക്സ്,ബെർണാർഡോ സിൽവ ,ആന്ദ്രേ സിൽവ എന്നിവരെ ആണ് സാന്റോസ് ഫോർവേഡ് മേഘലയുടെ ചുമതല എൽപ്പിച്ചത്.