യുണൈറ്റഡിനായി നായക പരിവേഷം ഏറ്റെടുത്ത് സൂപ്പർ സബ് ഗർനാച്ചോ
ഞായറാഴ്ച ക്രാവൻ കോട്ടേജിൽ നടന്ന ലോകകപ്പ് ഇടവേളയ്ക്ക് മുമ്പുള്ള അവസാന മത്സരത്തിൽ ഫുൾഹാമിനെ 2-1 ന് പരാജയപ്പെടുത്തി കൊണ്ട് പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചാം സ്ഥാനത് തുടരുന്നു.സ്റ്റോപ്പേജ് ടൈമില്‍ വിജയ ഗോള്‍ നേടിയ യുവ അര്‍ജന്റ്റയിന്‍ താരമായ അലജാന്ദ്രോ ഗർനാച്ചോയാണ് മത്സരത്തിലെ ഹീറോ.14-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ക്രോസിൽ നിന്ന് മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ എറിക്സൻ യുണൈറ്റഡിനായി തന്റെ ആദ്യ പ്രീമിയർ ലീഗ് ഗോൾ നേടി.
ബ്രേക്കിന് ശേഷം 61-ാം മിനിറ്റിൽ ആതിഥേയരുടെ മിഡ്ഫീൽഡർ ടോം കെയ്ർനി നല്കിയ ക്രോസ്സില്‍ നിന്ന് ഗോള്‍ കണ്ടെത്തി ഡാനിയൽ ജെയിംസ് സ്കോര്‍ സമനിലയാക്കി.ഇരു ടീമുകളും തങ്ങള്‍ക്ക് ലഭിച്ച അവസരങ്ങള്‍ പാഴാക്കുമ്പോള്‍ മത്സരം സമനിലയിലേക്ക് പോകും എന്നാണ് കരുതിയത്.എന്നാല്‍ 72-ാം മിനിറ്റിൽ വന്നതിന് ശേഷം പല മുന്നേറ്റ നീക്കങ്ങള്‍ നടത്തിയ ഗർനാച്ചോ 93 ആം മിനുട്ടില്‍ എറിക്സന് വെച്ച് നീട്ടിയ അവസരത്തില്‍ ഫുള്‍ഹാം ഗോള്‍വല ഭേദിച്ചു.ടോട്ടൻഹാമിന് മൂന്ന് പോയിന്റ് പിന്നിലായി 26 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് യുണൈറ്റഡ് ഇപ്പോൾ,19 പോയിന്റുള്ള ഫുൾഹാം ഒമ്പതാം സ്ഥാനത്താണ്.