പോളണ്ട് ഗോൾകീപ്പർ ബാർട്ട്ലോമിജ് ഡ്രാഗോവ്‌സ്‌കിക്ക് പരിക്ക് മൂലം ലോകകപ്പ് നഷ്ടമാകും.
ലോകകപ്പ് തുടങ്ങുന്നതിന് വെറും ഒന്‍പതു ദിവസം ഉള്ളപ്പോള്‍ പോളണ്ട് ഗോൾകീപ്പർ ബാർട്ട്‌ലോമിജ് ഡ്രാഗോവ്‌സ്‌കിക്കിന് പരിക്ക്.ഇതോടെ താരം ലോകക്കപ്പിന് വേണ്ടി യാത്ര ചെയ്യില്ല എന്ന കാര്യത്തില്‍ ഉറപ്പായി.വെറോണയ്‌ക്കെതിരായ സീരി എ പോരാട്ടത്തിനായി ഡ്രാഗോവ്‌സ്‌കി സ്‌പെസിയയ്‌ക്കായി കളിക്കുകയായിരുന്നു.38-ാം മിനിറ്റിൽ, പോളണ്ട് താരം പന്ത് ക്ലിയർ ചെയ്യാനുള്ള ശ്രമത്തിൽ പുറത്തേക്ക് ഓടിയ താരം വെറോണ പ്ലേയര്‍ ആയ കെവിൻ ലസാഗ്നയുമായി കൂട്ടിമുട്ടി.
ഫലമായി ഡ്രാഗോവ്‌സ്‌കിയുടെ കണങ്കാലിന് മാരകമായ പരിക്കേൽക്കുകയും ചെയ്തു. വേദനകൊണ്ട് നിലവിളിച്ച താരത്തിനെ സഹ താരങ്ങള്‍ ആശ്വസിപ്പിച്ചു.പോളണ്ടിന്റെ 26 അംഗ ടീമിൽ ഇടം നേടിയതിന് ശേഷം ലോകകപ്പിനായി ഖത്തറിലേക്ക് പോകേണ്ടതായിരുന്നു സ്പെസിയ ഗോൾകീപ്പർ.യുവന്റസിന്റെ വോയ്‌സിക് ഷ്‌സെസ്‌നിയാണ് ആദ്യ ചോയ്‌സ് എങ്കിലും, ഡ്രാഗോവ്‌സ്‌കി ഈ സീസണിൽ മികച്ച ഫോമില്‍ കളിക്കുന്നത് മൂലം പോളണ്ട് കോച്ച് ആയ സെഷ്ല മിഷ്നിയേവിഷ് നേരിയ ആശയക്കുഴപ്പത്തില്‍ ആയിരുന്നു.ലോകകപ്പിൽ മെക്സിക്കോ, സൗദി അറേബ്യ, അർജന്റീന എന്നിവർക്കൊപ്പം ഗ്രൂപ്പ് സിയിലാണ് പോളണ്ട്.