ഇംഗ്ലണ്ടിനു വേണ്ടി തിളങ്ങാന്‍ പോകുന്നത് ഫില്‍ ഫോഡന്‍ ആയിരിക്കും എന്ന പ്രവചനം നടത്തി വെയ്ന്‍ റൂണി
ഖത്തറിൽ നടക്കുന്ന ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ട് നിരയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട താരം ഫില്‍ ഫോഡന്‍ ആണ് എന്ന് വെളിപ്പെടുത്തി മുന്‍ റെഡ് ഡെവിള്‍സ് താരം വെയ്ൻ റൂണി.22 കാരനായ ഫോഡൻ, ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കായി ഉജ്ജ്വല ഫോമിലാണ്.മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ ഒരു തകർപ്പൻ ഹാട്രിക്ക് ഉൾപ്പെടെ സിറ്റിക്കായി താരം എട്ട് ഗോളുകൾ നേടിയിട്ടുണ്ട്.

പെപ് ഗാർഡിയോളയുടെ ശിക്ഷണത്തിൽ ക്ലബ് തലത്തിൽ മികവ് തെളിയിച്ച അദ്ദേഹം ആത്മവിശ്വാസത്തോടെയാണ് ലോകകപ്പിലേക്ക് പോകുന്നത്.കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹം നടത്തുന്ന പ്രകടനം കണ്ടാല്‍ തന്നെ അറിയാന്‍ കഴിയും ഫോഡന്‍ ആണ് ഇംഗ്ലണ്ടിലെ പ്രധാന താരം എന്ന് റൂണി അവകാശപ്പെട്ടു.അവസരങ്ങള്‍ സൃഷ്ട്ടിക്കുന്നു, ഗോളുകള്‍ നേടുന്നു എന്നിങ്ങനെ എല്ലാ മേഘലയിലും തിളങ്ങുന്ന താരം ഈ വേള്‍ഡ് കപ്പില്‍ പുതിയ ചലനം സൃഷ്ട്ടിക്കും എന്നും ദി ടൈംസിനായുള്ള തന്റെ കോളത്തിൽ റൂണി എഴുതി.ഇതുകൂടാതെ ക്യാപ്റ്റന്‍ ആയ ഹാരി കെയിനിനും ഈ വേള്‍ഡ് കപ്പ് വളരെ നിര്‍ണായകം ആയിരിക്കും എന്നും അദ്ദേഹത്തില്‍ റൂണി വളരെയേറെ വിശ്വാസം അര്‍പ്പിച്ചിട്ടുണ്ട് എന്നും താരം വെളിപ്പെടുത്തി.