നെമാഞ്ച മാറ്റിക്കിന്റെ ഇഞ്ചുറി ടൈം ഗോളില്‍ സമനില പിടിച്ച് റോമ
അതിനാടകീയത നിറഞ്ഞ മത്സരത്തില്‍ ടോറിനോക്കെതിരെ ഒരു സ്റ്റോപ്പേജ് ടൈം ഗോളോടെ റോമ വളരെ അധികം വിലപ്പെട്ട ഒരു പോയിന്റ് നേടി എടുത്തു. റഫറിയുടെ തട്ടികയറിയതിന് മോറീഞ്ഞോ റെഡ് കാര്‍ഡ് കണ്ടു പുറത്തായതും മത്സരത്തിന്റെ സമ്മര്‍ദം ഇരട്ടിയാക്കി.
ഖത്തറിലേക്കുള്ള പോളിഷ് ലോകകപ്പ് ടീമിൽ നിന്ന് പുറത്തായ കരോൾ ലിനറ്റി, 55-ാം മിനിറ്റിൽ ടൊറിനോയ്ക്കായി ഗോള്‍ നേടി.ശേഷം ആക്രണം തുടര്‍ന്നു എങ്കിലും ഒരു ഗോള്‍ എന്ന ലക്ഷ്യം അപ്പോഴും റോമക്ക് നേടാന്‍ കഴിഞ്ഞില്ല. പൗലോ ഡിബാലയെ കോഫി ജിദ്ജി ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ആൻഡ്രിയ ബെലോട്ടി പാഴാക്കിയതോടെ എല്ലാം തീര്‍ന്നു എന്ന് കരുതിയ ആരാധകര്‍ക്ക് മുന്നില്‍ വര്‍ധിച്ച വീര്യത്തോടെ പോരാടിയ റോമ ലക്ഷ്യം കണ്ടത് 94 ആം മിനുട്ടില്‍ ആണ്.ഡിബാലയുടെ ലോങ്ങ് കര്‍വിംഗ് ഷോട്ട് പോസ്റ്റില്‍ തട്ടി തെറിച്ചപ്പോള്‍ പിച്ചിന്റെ ഇടത് വശത്ത് നിന്നും പന്ത് വീണ്ടെടുത്ത നെമാഞ്ച മാറ്റിക്ക് ഒരു പവര്‍ ഷോട്ടോടെ ടോറിനോ ഗോള്‍വല ഭേദിച്ചു.ലീഗ് ലോകകപ്പ് ബ്രേക്കിലേക്ക് കടക്കുമ്പോൾ 15 മത്സരങ്ങൾ പിന്നിട്ടപ്പോൾ 27 പോയിന്റുമായി ഏഴാം സ്ഥാനത്താണ് റോമ. 21 പോയിന്റുമായി ടോറിനോ ഒമ്പതാം സ്ഥാനത്തും.