“ഖത്തറിന് ശേഷമുള്ള വേള്‍ഡ് കപ്പില്‍ കളിക്കും എന്നതില്‍ എനിക്ക് ഉറപ്പ് നല്‍കാന്‍ ആവില്ല “- നെയ്മര്‍
ഖത്തറിൽ നടക്കുന്ന ലോകകപ്പ് തന്റെ കരിയറിലെ അവസാനത്തേതായിരിക്കുമെന്നുള്ള ഒരു നേരിയ സൂചന നല്‍കി ബ്രസീൽ ഫോർവേഡ് നെയ്മർ.30 കാരനായ നെയ്മർ കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും കളിച്ചെങ്കിലും ഒരു പകിട്ടേറിയ പ്രകടനം താരം ഇത് വരെ കാഴ്ച്ചവെച്ചിട്ടില്ല.
“ഈ ലോകക്കപ്പ് ഞാന്‍ എന്‍റെ അവസാനത്തെ വേള്‍ഡ് കപ്പ് പോലെ ആയിരിക്കും ഞാന്‍ കളിക്കുക.എന്തെന്നാല്‍ നാളെ എന്ത് സംഭവിക്കും എന്ന് ഒരിക്കലും ആര്‍ക്കും ഒരു നിശ്ചയവും ഇല്ല.ഈ വേള്‍ഡ് കപ്പ് കഴിഞ്ഞാല്‍ ചിലപ്പോള്‍ ബ്രസീല്‍ കോച്ച് മാറിയേക്കും,അദ്ദേഹത്തിന് എന്നെ ടീമില്‍ ഇറക്കാന്‍ താല്‍പര്യം ഉണ്ടാകുമോ എന്നതിനെ ആശ്രയിച്ചെല്ലാം ഇരിക്കും കാര്യങ്ങള്‍.”നെയ്മർ ഗ്ലോബോയോട് പറഞ്ഞു.ഖത്തറിൽ നടക്കുന്ന ടൂർണമെന്റിന് ശേഷം ബ്രസീൽ പരിശീലകൻ ടിറ്റെ സ്ഥാനമൊഴിയുമെന്നു വെളിപ്പെടുതിയിട്ട് ഉണ്ട് എങ്കിലും പകരക്കാരന്‍ ആയി ആര് വരും എന്നതിന് ഒരു ധാരണയുമില്ല.