European Football Foot Ball Top News

ഓക്‌സെറെയേ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് പിഎസ്ജി

November 13, 2022

ഓക്‌സെറെയേ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് പിഎസ്ജി

ദുര്‍ബലര്‍ ആയ ഓക്‌സെറെയെ 5-0 ന് തകർത്തുകൊണ്ട് ലീഗില്‍ ഒന്നാം സ്ഥാനത് ഉള്ള പിഎസ്ജി ലോകക്കപ്പ് ഇടവേളക്ക്  മുന്‍പേ തങ്ങളുടെ ലീഡ് അഞ്ചാക്കി ഉയര്‍ത്തി. തോല്‍വിയോടെ  ലീഗില്‍ റിലഗേഷന്‍ സോണില്‍ ഉള്ള  ഓക്‌സെറെയുടെ നില കൂടുതല്‍ പരുങ്ങലില്‍ ആയി.വളരെ അപ്രധാനമായ മത്സരത്തില്‍ ലോകക്കപ്പ് ഡ്യൂട്ടിക്ക് പോകാന്‍ ഒരുങ്ങുന്ന  മെസ്സി,നെയ്മാര്‍,എംബാപ്പേ  എന്നിവരെ കളിപ്പിച്ചതില്‍ ഏറെ പ്രതിഷേധം പിഎസ്ജി മാനേജര്‍ ഗാള്‍ട്ടിയര്‍ക്ക് നേരെ ഉയര്‍ന്നിരുന്നു.

ആദ്യ പകുതിയില്‍ നുനോ മെൻഡിസിന്‍റെ അസിസ്റ്റില്‍ ഗോള്‍ നേടി കൊണ്ട് പിഎസ്ജിക്ക് ലീഡ് നേടി കൊടുത്തത് എംബാപ്പേ ആയിരുന്നു.രണ്ടാം പകുതിയില്‍ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത പിഎസ്ജിക്ക് വേണ്ടി കാര്‍ലോസ് സോളര്‍,അഷ്‌റഫ്‌ ഹക്കിമി,റേനാറ്റോ സാഞ്ചസ്, ഹ്യൂഗോ എകിറ്റികെ എന്നിവര്‍  ഓക്‌സെറെ വല കണ്ടെത്തി.നിലവില്‍ ലീഗ് 1 പോയിന്റ്‌ ടേബിളില്‍  15 കളികളിൽ നിന്ന് 41 പോയിന്റുമായി പിഎസ്‌ജി ഒന്നാം  സ്ഥാനത്തും,36 പോയിന്‍റോടെ ലെൻസ് രണ്ടാം സ്ഥാനത്തും  തുടരുന്നു.

Leave a comment