ഖത്തറിന് ലോകകപ്പ് സമ്മാനിച്ചത് തെറ്റായി പോയെന്ന് ഫിഫ മുൻ പ്രസിഡന്റ് സെപ് ബ്ലാറ്റർ
2022 ലോകകപ്പ് ഖത്തറിന് നൽകാനുള്ള തീരുമാനം തെറ്റായിപ്പോയെന്ന് മുൻ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റർ. 2010-ൽ, ഫിഫയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി നടത്തിയ വോട്ടെടുപ്പില്‍ ഖത്തറിന് 14-8 8 നു അനുകൂലം ആയി കാര്യങ്ങള്‍ മുന്നോട്ട് പോയി.”ഞാൻ പ്രസിഡന്റായിരിക്കുമ്പോൾ എടുത്ത തീരുമാനം മൂലം ആണ് ഇങ്ങനെ സംഭവിച്ചത്. അതിനാൽ അതിന്റെ ഉത്തരവാദിത്തത്തിന്റെ ഒരു ഭാഗം ഞാൻ വഹിക്കുന്നു.”ജർമൻ സ്‌പോർട്‌സ് സബ്‌സിഡിയറി എസ്‌ഐഡിക്ക് നൽകിയ അഭിമുഖത്തിൽ ബ്ലാറ്റർ പറഞ്ഞു.
2022ലെ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാൻ താൻ അമേരിക്കയ്ക്ക് വോട്ട് ചെയ്തുവെന്നും അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർക്കോസിയുടെ നിർദേശപ്രകാരം ഖത്തറിന് അനുകൂലമായി അന്നത്തെ ഫിഫ പ്രസിഡന്റ് മൈക്കൽ പ്ലാറ്റിനി വോട്ട് മാറ്റി എന്നും ബ്ലാറ്റർ പറയുന്നു.വോട്ട് ചെയ്യുന്ന ആളുകൾക്ക് അല്ല വോട്ട് ചെയ്ത രാജ്യങ്ങള്‍ക്ക് ഖത്തര്‍ വലിയ പ്രത്യുപകാരകള്‍ ചെയ്തു എന്നും ബ്ലാറ്റര്‍ പറഞ്ഞു.17 വർഷം ഫിഫ പ്രസിഡന്റായിരുന്ന ബ്ലാറ്റർ 2015-ൽ രണ്ട് മില്യൺ സ്വിസ് ഫ്രാങ്ക് പ്ലാറ്റിനിക്ക് നിയമവിരുദ്ധമായി കൈമാറ്റം ചെയ്തു എന്നാരോപിച്ച്, ഫിഫയിലെ തന്റെ സ്ഥാനത്ത് നിന്ന് രാജിവെക്കാൻ നിർബന്ധിതനായി. ജൂലൈയിൽ സ്വിറ്റ്‌സർലൻഡിൽ നടന്ന വിചാരണയിൽ ബ്ലാറ്ററും പ്ലാറ്റിനിയും കുറ്റക്കാരല്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.