നെയ്മറിന്റെ 2022 ഫിഫ ലോകകപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളെ പ്രശംസിച്ച് ടിറ്റെ
2022-ലെ ഫിഫ ലോകകപ്പിന് തയ്യാറെടുക്കുന്നതിനായി പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) സൂപ്പർ താരം നെയ്മർ നടത്തുന്ന കഠിന പ്രയത്നങ്ങളെ പ്രശംസിച്ച് ബ്രസീൽ കോച്ച് ടിറ്റെ.2022-ൽ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിനുള്ള ബ്രസീലിന്റെ 26 അംഗങ്ങളുടെ പട്ടികയിൽ അർഹനായി ഇടം നേടിയ നെയ്മർ, ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി മിന്നുന്ന ഫോമിലാണ്.കഴിഞ്ഞ സീസണില്‍ താരത്തിനു ആരാധകരുടെയും മാധ്യമങ്ങളുടെയും വിമര്‍ശനങ്ങള്‍ക്ക് പാത്രമാകേണ്ടി വന്നിട്ടുണ്ട്.

അതിനുശേഷം വലിയ മറ്റാങ്ങള്‍ ആണ് താരം തന്‍റെ പ്രൊഫഷനല്‍ ജീവിതത്തില്‍ വരുത്തിയത്.”മംഗരാതിബയിൽ തന്റെ അവധിക്കാലത്ത് തുടങ്ങിയത് ആണ് താരം.പിഎസ്ജിയുടെ കളിക്കിടയിലും അദ്ദേഹം ലോകക്കപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തി കൊണ്ട് വരുന്നു.ലക്ഷ്യം നേടുന്നതിന് വേണ്ടി എന്തും ചെയ്യാനുള്ള മനോഭാവം എന്നതാണ് നല്ല അത്ലീറ്റുകളെ മികച്ചവര്‍ ആക്കുന്നത്.”ടിറ്റെ മാധ്യമങ്ങളോട് പറഞ്ഞു.