റോബർട്ട് ലെവൻഡോവ്സ്കിക്ക് മൂന്ന് മത്സരങ്ങളിൽ വിലക്ക് ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്
ഇന്നലെ ഒസാസുനയ്ക്കെതിരെ ചുവപ്പ് കാർഡ് കണ്ടതിന് ശേഷം റഫറിയുടെ നേരെ ആംഗ്യം കാണിച്ചതിന് ബാഴ്സലോണ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിക്ക് മൂന്ന് മത്സരങ്ങളിൽ വിലക്ക് ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്.11-ാം മിനിറ്റിൽ റൈറ്റ് ബാക്ക് നാച്ചോ വിദാലിനെ ചലഞ്ച് ചെയ്തതിനു ആദ്യ മഞ്ഞ കാര്‍ഡും 20 മിനിറ്റിനുശേഷം ഡേവിഡ് ഗാർഷ്യയുടെ മുഖത്ത് കൈമുട്ട് കൊണ്ട് അടിച്ചതിന് രണ്ടാം മഞ്ഞ കാര്‍ഡും ലഭിച്ച പോളിഷ് താരം പിച്ച് വിട്ട് പോകുമ്പോള്‍ റഫറിക്കെതിരെയും ലൈന്സ്മാനിനെതിരെയും പ്രതിഷേധം നടത്തിയതിന് ശേഷമാണ് കളം വിട്ടത്.
ലെവന്‍ഡോസ്ക്കി ഇല്ലാതെ ഏറെ പാടുപ്പെട്ടു എങ്കിലും മത്സരവസാനം മൂന്നു പോയിന്റ് നേടി ബാഴ്സലോണ ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനത് തന്നെ തുടരുന്നു.ബാഴ്സയുടെ അടുത്ത മത്സരങ്ങള്‍ എസ്പ്യാനോള്‍,റയല്‍ ബെറ്റിസ്,അത്ലറ്റിക്കോ മാഡ്രിഡ് എന്നിവര്‍ക്ക് എതിരെയാണ്. താരത്തിനെ വിലക്കാന്‍ സ്പാനിഷ് ബോര്‍ഡ് തീരുമാനിക്കുകയാണ് എങ്കില്‍ സാവിക്കും കൂട്ടര്‍ക്കും ഇത് വലിയൊരു തിരിച്ചടി തന്നെ ആയിരിക്കും.