റഫീഞ്ഞയുടെ ഹെഡറിലൂടെ വിലപ്പെട്ട മൂന്നു പോയിന്റ് നേടി ബാഴ്സലോണ
ലാലിഗയിലെ ആവേശം കൊടികുത്തിയ മത്സരത്തില്‍ ഒസാസുനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വിജയം നേടി കൊണ്ട് ബാഴ്സലോണ പോയിന്റ് പട്ടികയില്‍ തങ്ങളുടെ ലീഡ് അഞ്ചാക്കി ഉയര്‍ത്തി.ജയം നേടി എങ്കിലും പിച്ചില്‍ ബാഴ്സക്ക് എതിരെ എല്ലാ മേഘലയിലും ഒസാസുനക്ക് ആധിപത്യം സ്ഥാപ്പിക്കാന്‍ കഴിഞ്ഞു.
ആറാം മിനുട്ടില്‍ ഒരു കോര്‍ണറിലൂടെ ഗോള്‍ നേടി കൊണ്ട് ഡേവിഡ് ഗാര്‍സിയ ഒസാസുനക്ക് ലീഡ് നേടി കൊടുത്തു. പിന്നീടു അങ്ങോട്ട് തിരിച്ചടിക്കാന്‍ ബാഴ്സലോണ അത്യന്തം ശ്രമം നടത്തുന്നുണ്ട് എങ്കിലും എല്ലാം ഒസാസുന ഭംഗിയായി പ്രതിരോധിച്ചു.റെഡ് കാര്‍ഡ് ലഭിച്ച് റോബര്‍ട്ട് ലെവന്‍ഡോസ്ക്കി പുറത്തായതോടെ ബാഴ്സലോണക്ക് ഒസാസുനയുടെ സമ്മര്‍ദം താങ്ങാവുന്നതിലും അപ്പുറം ആയി.രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പെഡ്രി ബാഴ്സക്ക് വേണ്ടി സമനില ഗോള്‍ നേടി.ഇതിനു ശേഷം ഇരു ടീമുകളും വിജയഗോളിന് വേണ്ടി പൊരുതി.അതിനു ഭാഗ്യം ലഭിച്ചത് ബ്രസീലിയന്‍ വിങ്ങര്‍ റഫീഞ്ഞക്ക് ആയിരുന്നു.സബ് ആയി ഇറങ്ങിയ റഫീഞ്ഞ ഡി യോങ്ങിന്റെ ലോബ് പാസ് ഒരു അത്യുഗ്രന്‍ ഹെഡറിലൂടെ ഒസാസുനയുടെ വലയില്‍ എത്തിച്ചതോടെ ബാഴ്സ ഡഗ്ഔട്ട് ആഹ്ളാദം കൊണ്ട് തുളിചാടി. വിജയത്തോടെ രണ്ടാം സ്ഥാനത് ഉള്ള റയല്‍ മാഡ്രിഡുമായി അഞ്ച് പോയിന്റ് ലീഡ് ബാഴ്സലോണക്ക് നേടാന്‍ കഴിഞ്ഞു.