അശ്വമേധം തുടരാന്‍ നാപോളി
ചൊവ്വാഴ്‌ച സ്‌റ്റേഡിയോ ഡീഗോ അർമാൻഡോ മറഡോണയിൽ എംപോളിക്കെതിരെയുള്ള മത്സരം ആതിഥേയത്വം വഹിക്കുമ്പോൾ, സീരി എയിലെ ഏക തോൽവിയില്ലാത്ത ടീമായ നാപ്പോളി ആഭ്യന്തരമായി തുടർച്ചയായ 10 മത്സരങ്ങളിലേക്ക് തങ്ങളുടെ വിജയ റണ്‍ നീട്ടാൻ ദൌത്യമിടുന്നു.
35 പോയിന്റുമായി നാപോളി ലീഗിൽ ഒന്നാം സ്ഥാനത് തുടരുമ്പോള്‍ എംപോളി കഴിഞ്ഞ വാരാന്ത്യത്തിൽ തുടര്‍ച്ചയായ രണ്ടു മത്സരങ്ങളുടെ തോൽവി അവസാനിപ്പിച്ച് സാസുവോളോയെ അവര്‍ 1-0 ന് പരാജയപ്പെടുത്തിയിരുന്നു.ഇന്ന് ഇന്ത്യന്‍ സമയം പതിനൊന്ന് മണിക്ക് ആണ് മത്സരം.ഈ സീസണില്‍ നാപോളിക്ക് എല്ലാം അവരുടെ വഴിക്ക് ആണ് സംഭവിക്കുന്നത്.സീരി എ ലീഗ് വളരെ കടുപ്പം ഏറുമ്പോഴും വ്യക്തമായ ലീഡും ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ അയാക്സ്,ലിവര്‍പൂള്‍ എന്നിവരെ പിന്തള്ളി ഒന്നാം സ്ഥാനവും നേടിയ നാപോളി ഇപ്പോള്‍ യൂറോപ്പില്‍ തന്നെ ടോപ് ഫോമില്‍ ഉള്ള ക്ലബില്‍ ഒന്നാണ്.ലോകക്കപ്പിന് മുന്നേയുള്ള രണ്ടു മത്സരങ്ങളും ജയിക്കാന്‍ ആയാല്‍ സീസണിന്റെ രണ്ടാം പകുതി കൂടുതല്‍ ആത്മവിശ്വാസത്തോടെ ആരംഭിക്കാന്‍ നാപോളിക്ക് കഴിയും.