ഒസാസുനയേ തറപ്പറ്റിച്ച് ലീഡ് വര്‍ധിപ്പിക്കാന്‍ ബാഴ്സലോണ
ലോകകപ്പിനു മുമ്പുള്ള ബാഴ്സലോണയുടെ അവസാന മത്സരം ഇന്ന് രാത്രി എസ്റ്റാഡിയോ എൽ സദറിൽ നടക്കും, ലാ ലിഗയിലെ കറ്റാലൻ ഭീമൻമാരെ സ്വാഗതം ചെയ്യുന്നത് ലീഗില്‍ അഞ്ചാം സ്ഥാനത് ഉള്ള ഒസാസുനയേയാണ് .ശനിയാഴ്ച അൽമേരിയയ്ക്കെതിരായ 2-0 വിജയത്തിന്റെ പിൻബലത്തിൽ ആണ് ബാഴ്സലോണ മത്സരത്തിൽ പ്രവേശിക്കുന്നത്. അതേസമയം ഒസാസുന സെൽറ്റ വിഗോയെ 2-1 ന് തോൽപ്പിച്ച് അവരുടെ അവസാന നാല് മത്സരങ്ങളിൽ നിന്ന് 10 പോയിന്റ് നേടി.ഇന്ന് രാത്രി ഇന്ത്യന്‍ സമയം രണ്ടു മണിക്ക് ആണ് മത്സരം.
നിലവിൽ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനേക്കാൾ രണ്ട് പോയിന്റ് വ്യത്യാസത്തില്‍ ഒന്നാം സ്ഥാനത് ഉള്ള ബാഴ്സലോണ അവരുടെ ലീഡ് ഇരട്ടിയാക്കാന്‍ ശ്രമിക്കും.ചാമ്പ്യൻസ് ലീഗിൽ കറ്റാലൻ ടീം നിരാശപ്പെടുത്തിയെന്ന വസ്തുതയിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല, എന്നാൽ ഈ സീസണിൽ 11 വിജയം , ഒരു സമനില ഒരു തോല്‍വി ഉള്‍പ്പടെ ലീഗില്‍ മികച്ച പ്രകടനം ആണ് ബാഴ്സ പുറതെടുത്തിരിക്കുന്നത്.






































