“ഞങ്ങൾ ലോംഗ് ബോളുകൾ കളിക്കേണ്ടതായിരുന്നു” – കാര്‍ലോ അന്‍സലോട്ടി
ഈ സീസണില്‍ റയല്‍ തങ്ങളുടെ ആദ്യ തോല്‍വി നേരിട്ടതിനു ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത അന്‍സലോട്ടി തന്റെ ഗെയിം പ്ലാന്‍ മൊത്തത്തില്‍ പിഴച്ചു എന്ന് വെളിപ്പെടുത്തി.കൂടാതെ താരങ്ങള്‍ ഈയ അടുത്ത് നിരവധി മത്സരങ്ങള്‍ കളിച്ചതിനാല്‍ ഏവരെയും ക്ഷീണം പിടികൂടിയിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“വിശകലനം ചെയ്യുന്നത് വളരെ എളുപ്പമാണെന്ന് ഞാൻ കരുതുന്നു.എതിര് ടീമിന് വിജയിക്കാനുള്ള ദാഹം വളരെ കൂടുതല്‍ ആയിരുന്നു.ഞങ്ങള്‍ക്ക് അത് ഉണ്ടായിരുന്നില്ല. മത്സരങ്ങളില്‍ ഉടനീളം ഉണ്ടായിരുന്ന ഡ്യുവലുകള്‍ ഒന്നിലും ആധിപത്യം സ്ഥാപ്പിക്കാന്‍ റയലിന് കഴിഞ്ഞില്ല.പന്ത് മുന്നോട്ട് എത്തിക്കാന്‍ പോലും ടീമിന് കഴിഞ്ഞല്ല എന്നത് വളരെ മോശം ആയ കാര്യം തന്നെ ആണ്.എന്റെ ഭാഗത്തും ഉണ്ട് തെറ്റ്.ലോങ്ങ് ബോളുകളിലൂടെ കളി മാറ്റാന്‍ ഞാന്‍ ടീമിനോട് ആവശ്യപ്പെടണം ആയിരുന്നു.”വിലെപ്പട്ട മൂന്നു പോയിന്റ് നഷ്ട്ടപ്പെടുത്തിയ റയല്‍ മാഡ്രിഡ് ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത് ആണ്.ഒന്നാം സ്ഥാനത് ഇരിക്കുന്ന ബാഴ്സയേക്കാള്‍ രണ്ടു പോയിന്റിന് പിന്നില്‍ ആണ് അവര്‍.






































