EPL 2022 European Football Foot Ball Top News

സതാംപ്ടണിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ജോ വിലോക്കിനെ പ്രശംസിച്ച് ബുക്കായോ സാക്ക

November 7, 2022

സതാംപ്ടണിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ജോ വിലോക്കിനെ പ്രശംസിച്ച് ബുക്കായോ സാക്ക

നവംബർ 6 ഞായറാഴ്ച സതാംപ്ടണിനെതിരെ ന്യൂകാസിൽ യുണൈറ്റഡിനായി മികച്ച പ്രകടനം നടത്തിയതിന് തന്റെ മുൻ ആഴ്സണൽ സഹതാരം ജോ വില്ലോക്കിനെ ബുക്കായോ സാക്ക പ്രശംസിച്ചു.സെയ്ന്റ് മേരീസിൽ സെയിന്റ്‌സിനെ 4-1ന് തകർത്ത് ന്യൂ കാസില്‍ സീസണില്‍  തങ്ങളുടെ ഗംഭീര ഫോം  നിലനിർത്തി.

Joe Willock emulated Newcastle United cult heroes with moment against  Southampton - Chronicle Live

വില്ലോക്കും സാക്കയെപ്പോലെ ആഴ്‌സണൽ യൂത്ത് അക്കാദമിയിൽ നിന്ന് തന്നെ ആണ് ഫുട്ബോള്‍  ബിരുദം നേടിയത്. നിലവിലെ ഗണ്ണേഴ്‌സ്, ഇംഗ്ലണ്ട് വിംഗർ തന്റെ പഴയ സഹതാരത്തിന്റെ കരിയറിൽ അതീവ  ശ്രദ്ധയാണ്  പുലർത്തുന്നത്.മത്സരത്തിനു ശേഷം ന്യൂ കാസിലിന്റെ പ്രകടനം ഏറെ മുകളില്‍ ആയിരിക്കുന്നു എന്ന് വിലോക്ക്  ഇന്സ്ടഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിരുന്നു. അതിനു സാക്ക പിന്തുണയും നല്‍കിയിരുന്നു. പ്രീമിയർ ലീഗിൽ നാല് തവണ സ്‌കോർ ചെയ്യുകയും ആറ് അസിസ്റ്റുകൾ നല്‍കുകയും  ചെയ്‌ത വിലോക്ക്  ഈ ടേമിൽ മികച്ച ഫോമില്‍ ആണ്.

Leave a comment