ലിവര്‍പൂള്‍ വില്‍പനക്ക് !!!!!
ലിവർപൂളിലെ തങ്ങളുടെ ഓഹരി വില്‍ക്കുന്നതിന് വേണ്ടി ഫെൻവേ സ്പോർട്സ് ഗ്രൂപ്പ് തയ്യാറെടുക്കുന്നു.വില്‍പന പൂര്‍ത്തിയാക്കാന്‍ സാധ്യതയുള്ള പാര്‍ട്ടിയുമായി ഗ്രൂപ്പ് ചര്‍ച്ച നടത്താന്‍ ഒരുങ്ങുന്നു.പ്രമുഘ ബാങ്കുകള്‍ ആയ ഗോൾഡ്മാൻ സാക്കിനെയും മോർഗൻ സ്റ്റാൻലിയെയും എല്ലാം വാങ്ങാന്‍ താല്‍പര്യമുള്ളവരുടെ ലിസ്റ്റില്‍ ഫെന്‍വേ ഗ്രൂപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രീമിയര്‍ ലീഗില്‍ മാറി വരുന്ന ഉടമസ്ഥതയുടെ കാലാവസ്ഥ ഫെന്‍വേ ഗ്രൂപ്പ് നിരീക്ഷണം നടത്തി കൊണ്ട് വരുകയാണ് എന്ന് ദി അത്‌ലറ്റിക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലിവർപൂളിൽ ഓഹരി ഉടമകളാകാൻ ശ്രമിക്കുന്ന മൂന്നാം കക്ഷികളിൽ നിന്ന് ഫെന്‍വെക്ക് പലപ്പോഴും താൽപ്പര്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഒരു ക്ലബ് എന്ന നിലയിൽ ലിവർപൂളിന്റെ മികച്ച താൽപ്പര്യങ്ങൾക്കനുസൃതമാണെങ്കിൽ, ശരിയായ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും കീഴിൽ ഞങ്ങൾ പുതിയ ഓഹരി ഉടമകളെ പരിഗണിക്കുമെന്ന് എഫ്എസ്ജി മുമ്പ് പറഞ്ഞിട്ടുണ്ട്.2010 ഒക്ടോബറിൽ ആണ് ഫെന്‍വേ ലിവർപൂളിന്റെ ചുമതല ഏറ്റെടുത്തത്.ജോർജ്ജ് ഗില്ലറ്റ് ജൂനിയർ, ടോം ഹിക്‌സ് എന്നിവരിൽ നിന്ന് ആണ് ക്ലബ്ബ് അവര്‍ ഏറ്റെടുത്തത്.