റോമയെ മലര്‍ത്തിയടിച്ച് ലാസിയോ
ഞായറാഴ്ച നടന്ന റോം ഡെർബിയിൽ എഎസ് റോമയെ ലാസിയോ 1-0ന് മറികടന്നു.ആദ്യ പകുതിയിൽ മിഡ്ഫീൽഡർ ഫിലിപ്പെ ആൻഡേഴ്സണ് ആണ് ലാസിയോക്ക് വേണ്ടി ഗോള്‍ നേടിയത്.റോമ ഡിഫൻഡർ റോജർ ഇബാനസിന്റെ പിഴവ് മുതലെടുത്ത് ലാസിയോ ഫോർവേഡ് പെഡ്രോയാണ് ഗോളിന് അവസരം ഒരുക്കിയത്.വിജയത്തോടെ ലാസിയോ ലീഗില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി.
നാല് മിനിറ്റിന് ശേഷം സമനില പിടിക്കാന്‍ റോമക്ക് ഒരു മികച്ച അവസരം ലഭിച്ചു എങ്കിലും നിക്കോളോ സാനിയോലോയുടെ ഷോട്ട് ക്രോസ്ബാറിൽ തട്ടിയകന്നു.രണ്ടാം പകുതിയില്‍ ലീഡ് ഇരട്ടിയാക്കാന്‍ ലാസിയോ താരങ്ങള്‍ ശ്രമം നടത്തി എങ്കിലും ഗോൾകീപ്പർ റൂയി പാട്രിസിയോയുടെ മികച്ച സേവുകള്‍ മൂലം സ്കോര്‍ലൈന്‍ ഒരു ഗോളില്‍ തുടര്‍ന്നു. തോല്‍വിയോടെ ലീഗില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട റോമ ബുധനാഴ്ച സാസുവോളോയിലേക്ക് പോകുമ്പോൾ ലാസിയോ അടുത്ത മത്സരത്തില്‍ മോൺസയെ നേരിടാന്‍ ഒരുങ്ങുന്നു.






































