വിജയത്തോടുള്ള എറിക് ടെൻ ഹാഗിന്റെ ആസക്തിയിൽ ആശ്ചര്യം വെളിപ്പെടുത്തി കസമീരോ
മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ കാസെമിറോ മാനേജർ എറിക് ടെൻ ഹാഗിന്റെ ‘വിജയത്തിനായുള്ള അഭിനിവേശം’ തന്നെ അത്ഭുതപ്പെടുത്തുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുന്നു.മുൻ ക്ലബ് റയൽ മാഡ്രിഡിൽ ആധുനിക യുഗത്തിലെ മികച്ച മാനേജര്‍മാരായ സിദാന്,അന്‍സലോട്ടി എന്നിവര്‍ക്ക് കീഴില്‍ കളിച്ചിട്ടുള്ള താരം ഇപ്പോഴത്തെ തന്റെ മേധാവി ഇവരില്‍ നിന്ന് വളരെ ഏറെ വിത്യസ്തന്‍ ആണ് എന്ന് കരുതുന്നു.കളിയില്‍ വളരെ ചെറിയത് എന്ന് താരം കരുതുന്ന കാര്യങ്ങള്‍ക്ക് പോലും ടെന്‍ ഹാഗ് ഏറെ ശ്രദ്ധ നല്കുന്നു എന്നത് ആണ് താരത്തിനെ അത്ഭുതപ്പെടുതിയത്.
താരങ്ങള്‍ വരുത്തുന്ന പുരോഗതി അത് എത്ര ചെറുത് ആണെങ്കിലും അത് കാണാനുള്ള കണ്ണ് അദ്ദേഹത്തിനുണ്ട് എന്നും കസമീരോ വെളിപ്പെടുത്തി.മാഞ്ചസ്റ്റര്‍ സിറ്റി പെപ്പ് ഗാര്‍ഡിയോളയും ടെന്‍ ഹാഗ് യുണൈറ്റഡിനെ പഴയ പ്രതാപത്തിലേക്ക് നയിക്കും എന്ന് ഈ അടുത്ത് അഭിപ്രായപ്പെട്ടിരുന്നു.പെപ്പിന് കീഴില്‍ ബയേണ്‍ മ്യൂണിക്കില്‍ അസിസ്റ്റന്റ് മാനേജര്‍ ആയും ടെന്‍ ഹാഗ് പ്രവര്‍ത്തിച്ചിട്ടുണ്ട്.