സെല്‍റ്റിക്കിനെതിരെ കരിം ബെൻസെമ കളിച്ചേക്കില്ല
റയൽ മാഡ്രിഡ് ക്യാപ്റ്റൻ കരിം ബെൻസെമയ്ക്ക് ചാമ്പ്യൻസ് ലീഗില്‍ സെൽറ്റിക്കുമായുള്ള മത്സരം നഷ്ടമാകും.നിലവിലെ ചാമ്പ്യൻമാർ 2023 ലെ റൌണ്ട് ഓഫ് 16 ല്‍ എത്താനുള്ള യോഗ്യത നേടി കഴിഞ്ഞു.ഇന്നത്തെ മത്സരഫലം എന്തായാലും സെൽറ്റിക് ലീഗില്‍ നിന്ന് പുറത്തായി കഴിഞ്ഞു.ഈ സീസണിൽ റയൽ മാഡ്രിഡ് ടീമിൽ സ്ഥിരമായ സ്ഥാനം നിലനിർത്താൻ ബെൻസിമ പാടുപെടുകയാണ്.
പരിക്കുകൾ അദ്ദേഹത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുന്നു.ജിറോണയുമായുള്ള വാരാന്ത്യ ലാ ലിഗ മത്സരം അദ്ദേഹത്തിന് നഷ്ടമായിരുന്നു.മാർക്കയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ഈ ആഴ്ച പരിശീലനത്തിൽ ബെൻസെമ ഉണ്ടായിരുന്നു എങ്കിലും വളരെ കുറച്ചു സമയം മാത്രമേ അദ്ദേഹം പങ്കെടുത്തിരുന്നുള്ളൂ.ബെന്‍സെമയെ കൂടാതെ ഫ്രഞ്ച് ടീമംഗം ഔറേലിയൻ ഷുമേനിയും ഇന്നത്തെ മത്സരത്തില്‍ റയലിന് വേണ്ടി കളിച്ചേക്കില്ല.






































