Foot Ball ISL Top News

നായകൻ പീറ്റർ ഹാർട്ട്‌ലിയുടെ ഗോളില്‍ ജംഷഡ്പൂർ എഫ്‌സി ആദ്യ ജയം സ്വന്തമാക്കി

October 31, 2022

നായകൻ പീറ്റർ ഹാർട്ട്‌ലിയുടെ ഗോളില്‍ ജംഷഡ്പൂർ എഫ്‌സി ആദ്യ ജയം സ്വന്തമാക്കി

ഞായറാഴ്‌ച ജംഷഡ്‌പൂരിലെ ജെആർഡി ടാറ്റ സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടന്ന ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ  നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 1-0ന് തോൽപ്പിച്ച് ജംഷഡ്‌പൂർ എഫ്‌സി സീസണിലെ ആദ്യ വിജയം നേടി.തുടർച്ചയായ നാലാം തോൽവിയോടെ ഹീറോ ഐഎസ്എൽ സീസണിലെ തങ്ങളുടെ എക്കാലത്തെയും മോശം തുടക്കം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് രേഖപ്പെടുത്തി.

കഴിഞ്ഞയാഴ്ച ഈസ്റ്റ് ബംഗാളിനെതിരെ തോറ്റ ടീമിൽ നിന്ന് അഞ്ച് മാറ്റങ്ങള്‍ വരുത്തിയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കളിക്കാന്‍ ഇറങ്ങിയത്.ജംഷഡ്പൂരിനെ അരമണിക്കൂർ വരെ തടഞ്ഞുനിർത്താൻ യുണൈറ്റഡിന് കഴിഞ്ഞു എങ്കിലും 31 ആം മിനുട്ടില്‍  ജംഷഡ്‌പൂരിന്‍റെ നായകൻ പീറ്റർ ഹാർട്ട്‌ലി വിജയ ഗോള്‍ നേടി വിലപ്പെട്ട മൂന്നു പോയിന്റ്‌ ജംഷഡ്പൂരിന് നേടി കൊടുത്തു.വിജയത്തോടെ  ജംഷഡ്‌പൂര്‍ ലീഗ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഉയർന്നു. നവംബർ 3 ന് അവർ തങ്ങളുടെ അടുത്ത മത്സരത്തിനായി ഗോവയിലേക്ക് യാത്ര തിരിക്കാന്‍ ഒരുങ്ങുകയാണ് ജംഷഡ്‌പൂര്‍ എഫ്സി.നവംബർ 5 ന് കേരള ബ്ലാസ്റ്റേഴ്‌സിനെതിരെയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ അടുത്ത മത്സരം.

Leave a comment