നോട്ടിംഗ്‌ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്ത് ആഴ്സണല്‍
ഞായറാഴ്ച എമിറേറ്റ്‌സിൽ നോട്ടിംഗ്‌ഹാം ഫോറസ്റ്റിനെതിരെ എതിരില്ലാത്ത അഞ്ച് ഗോളിന് ജയം നേടി ആഴ്സണല്‍ പ്രീമിയര്‍ ലീഗ് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുന്നു.ലിവര്‍പൂളിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ കളിക്കാന്‍ എത്തിയ ഫോറസ്റ്റിനെ ആഴ്സണല്‍ ചാമ്പലാക്കി കളഞ്ഞു. അഞ്ചാം മിനുട്ടില്‍ തന്നെ ബുക്കായോ സാക്കയുടെ ക്രോസിൽ ഫോർവേഡ് ഗബ്രിയേൽ മാർട്ടിനെല്ലി ഹെഡ് ചെയ്ത് സ്‌കോറിംഗ് തുറന്നു.
തിരിച്ചടിക്കാം എന്ന ലക്ഷ്യത്തോടെ ഫോറസ് കളി ആരംഭിച്ചു എങ്കിലും രണ്ടാം പകുതിയിൽ മൂന്ന് മിനിറ്റ് മാത്രം വ്യത്യാസത്തിൽ നെൽസൺ രണ്ട് ഗോളുകൾ കൂട്ടിച്ചേർത്തതോടെ കളി അപ്പാടെ കൈയ്യില്‍ നിന്ന് പോയി എന്ന് അവര്‍ മനസിലാക്കി.ഒരു സെൻസേഷണൽ ലോംഗ് റേഞ്ച് സ്‌ട്രൈക്കിലൂടെ തോമസ് പാർട്ടി നാലാം ഗോളും 78 ആം മിനുട്ടില്‍ ശക്തമായ സ്‌ട്രൈക്കിലൂടെ മാർട്ടിൻ ഒഡെഗാര്‍ഡ് അഞ്ചാം ഗോളും നേടി.ജയം നേടി എങ്കിലും 27 ആം മിനിറ്റില്‍ സാക്ക പരിക്കേറ്റ് പുറത്തായത് മാനേജർ മൈക്കൽ അർട്ടെറ്റയ്ക്കും ഇംഗ്ലണ്ട് ഹെഡ് കോച്ച് ഗാരെത് സൗത്ത്ഗേറ്റിനും ആശങ്ക പകരുന്നു.ആഴ്‌സണലിന്റെ അടുത്ത പ്രീമിയർ ലീഗ് മത്സരം അടുത്ത ഞായറാഴ്ച ചെല്‍സിക്കെതിരെയാണ്.