EPL 2022 European Football Foot Ball Top News

പോയിന്റ്‌ പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്താന്‍ യുണൈറ്റഡ്

October 30, 2022

പോയിന്റ്‌ പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്താന്‍ യുണൈറ്റഡ്

യൂറോപ്പ ലീഗിൽ വ്യാഴാഴ്ച രാത്രി ഷെരീഫ് ടിരാസ്പോളിനെതിരെ 3-0 നു വിജയം നേടിയ റെഡ് ഡെവിൾസ് വെസ്റ്റ് ഹാം യുണൈറ്റഡുമായി  ഏറ്റുമുട്ടുന്നു.ഇന്ത്യന്‍ സമയം രാത്രി ഒന്‍പതേമുക്കാലിന്    ഓൾഡ് ട്രാഫോർഡിൽ വെച്ചാണ് മത്സരം.യൂറോപ്പ കോൺഫറൻസ് ലീഗിൽ സിൽക്ക്‌ബോർഗിനെ 1-0ന് തോൽപ്പിച്ചതില്‍ ഉള്ള ആത്മവിശ്വാസത്തില്‍ ആണ് വെസ്റ്റ് ഹാം. ലീഗില്‍ യുണൈറ്റഡ് ആറാം സ്ഥാനത്തും വെസ്റ്റ് ഹാം പതിമൂന്നാം സ്ഥാനത്തുമാണ്.

Antony celebrates pulling one back for Manchester United on October 2, 2022

ഇന്ന് ജയം നേടാന്‍ ആയാല്‍ ടോപ്‌ ഫോറില്‍ എത്തുന്നതിന് വേണ്ടി ഒരു പടി കൂടി വിജയകരമായി പൂര്‍ത്തിയാക്കാന്‍ മാഞ്ചസ്റ്ററിന് കഴിയും.അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ തുടക്കം മുതല്‍ക്ക് തന്നെ ആധിപത്യം സ്ഥാപ്പിച്ച് വെസ്റ്റ് ഹാമിനെ പ്രതിരോധത്തില്‍ ആഴ്ത്തുക എന്നത് തന്നെ ആയിരിക്കും യുണൈറ്റഡിന്റെ ദൗത്യം.ചെൽസിയിലേക്കുള്ള യാത്രയിൽ എറിക് ടെൻ ഹാഗ് ഒഴിവാക്കിയതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടിറാസ്പോളിനെതിരേ കളിച്ചിരുന്നു.ഗോള്‍ നേടിയ താരത്തിനെ മാനേജര്‍ ഇന്നത്തെ മത്സരത്തില്‍ ഉള്‍പ്പെടുത്തും എന്ന് മാധ്യമങ്ങള്‍ പ്രവചനം നടത്തിയിട്ടുണ്ട്.

 

 

 

Leave a comment