തുടര്‍ച്ചയായ തോല്‍വികളും സമനിലകളില്‍ നിന്നും ഇടവേളയെടുക്കാന്‍ ടോട്ടന്‍ഹാം
വിറ്റാലിറ്റി സ്റ്റേഡിയത്തിൽ ഇന്ന് ബോൺമൗത്ത് ടോട്ടൻഹാം ഹോട്സ്പറിനെ നേരിടാന്‍ ഒരുങ്ങുന്നു.തിങ്കളാഴ്ച വെസ്റ്റ് ഹാം യുണൈറ്റഡിനോട് 2-0ന് തോറ്റ നിരാശയില്‍ ആണ് ബോണ്‍മൌത്ത് അതേസമയം ചാമ്പ്യൻസ് ലീഗിൽ സ്‌പോർട്ടിംഗ് ലിസ്ബണുമായി സ്പർസ് നാടകീയമായി 1-1 ന് സമനില വഴങ്ങി.മത്സരത്തില്‍ റഫറിയോട് തട്ടി കയറിയതിന് അന്റോണിയോ കോണ്ടെക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചു.വാര്‍ തീരുമാനതിരേയും അദ്ദേഹം രംഗത്ത് വന്നിരുന്നു.
വിവാദങ്ങള്‍ക്ക് ഇടയില്‍ ടീം കാമ്പ് സാധാരണ നിലയിലേക്ക് മടങ്ങുന്നതിന് ഒരു വിജയം ലണ്ടന്‍ ക്ലബിന് അനിവാര്യം ആണ്.കൂടാതെ പോയിന്റ് പട്ടികയില്‍ ചെല്‍സി,യുണൈറ്റഡ് എന്നീ ക്ലബുകള്‍ ടോട്ടന്‍ഹാമിന് തൊട്ടു പുറകെ തന്നെയുണ്ട്.ലീഗില്‍ ടോപ് ഫോറില്‍ നിലനില്‍ക്കണം എങ്കില്‍ ഇനിയും ടോട്ടന്‍ഹാമിന് പോയിന്റ് നഷ്ട്ടപ്പെടുത്തി കൂടാ.കഴിഞ്ഞ രണ്ടു പ്രീമിയര്‍ ലീഗ് മത്സരങ്ങളിലും തോല്‍വി നേരിട്ട ടോട്ടന്‍ഹാമിന് ദുര്‍ബലര്‍ ആയ ബോണ്‍മൌത്തിനെതിരെ എവേ വിജയം നേടുക എന്നതും അത്ര എളുപ്പമുള്ള കാര്യമല്ല.കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ടോട്ടന്‍ഹാമിനെ സമനിലയില്‍ തളക്കാന്‍ അവര്‍ക്ക് കഴിഞ്ഞു എന്നതും പരിഗണിക്കേണ്ട കാര്യം ആണ്.