അത്ലറ്റിക്കോ മാഡ്രിഡ് – ലേവര്‍കുസന്‍ മത്സരം സമനിലയില്‍ കലാശിച്ചു;ഇരു ടീമുകളും ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്ത്
ബുധനാഴ്‌ച സ്വന്തം തട്ടകത്തിൽ ബയേർ ലെവർകൂസനെ 2-2ന് സമനിലയിൽ തളച്ചു എങ്കിലും ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ഘട്ടത്തിലെത്താനുള്ള അത്ലറ്റിക്കോയുടെ പ്രതീക്ഷകൾ അവസാനിച്ചു.ഗ്രൂപ്പ് ബിയിൽ ഒമ്പത് പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള പോർട്ടോയും ഒന്നാം സ്ഥാനത് ഇരിക്കുന്ന ക്ലബ് ബ്രൂഗും അടുത്ത ഫെബ്രുവരിയിലെ നോക്കൗട്ട് ഘട്ടത്തിലേക്ക് പോകുമെന്ന് ഇതോടെ ഉറപ്പായി.10 വർഷത്തിനിടെ രണ്ടാം തവണ മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് അതല്റ്റിക്കോ പുറത്താവുന്നത്.
മൂസ ഡയബി നേടിയ ഗോളോടെ ലീഡ് നേടി തുടക്കം കുറിച്ചു എങ്കിലും 22 ആം മിനുട്ടില്‍ തന്നെ അതല്റ്റിക്കോ കരാസ്ക്കോയിലൂടെ സ്കോര്‍ സമനിലയാക്കി.ഏഴു മിനുട്ടിനുള്ളില്‍ തന്നെ ഗോൾകീപ്പർ ജാൻ ഒബ്‌ലക്കിനെ കാഴ്ച്ചക്കാരനാക്കി കാൽം ഹഡ്‌സൺ-ഒഡോയ് നേടിയ ഗോള്‍ വീണ്ടും അത്ലറ്റിക്കോയെ സമ്മര്‍ദത്തിലേക്ക് തള്ളി വിട്ടു. രണ്ടാം പകുതിയുടെ അഞ്ച് മിനിറ്റിനുള്ളിൽ സബ്സ്റ്റിറ്റ്യൂട്ട് മിഡ്ഫീൽഡർ റോഡ്രിഗോ ഡി പോളിന്റെ മികച്ച ഗോളിലൂടെ ആതിഥേയർ പിന്നിൽ നിന്ന് ഒരിക്കൽ കൂടി സമനില നേടിയപ്പോള്‍ ജീവന്‍ തിരിച്ചു ലഭിച്ചു എന്ന് കരുതിയ അത്ലറ്റിക്കോക്ക് പിഴച്ചു.എക്സ്ട്രാ ടൈമില്‍ ലഭിച്ച പെനാല്‍ട്ടി സ്കോര്‍ ചെയ്യാന്‍ കരാസ്ക്കോക്ക് കഴിയാത്തത് മൂലം ചാമ്പ്യന്‍സ് ലീഗ് മോഹങ്ങള്‍ക്ക് മാഡ്രിഡിന് ഗുഡ് ബൈ പറയേണ്ടി വന്നു. യൂറോപ്പ ലീഗ് നോക്കൗട്ട് സ്ഥാനത്തിനായി ലെവർകുസെൻ ബ്രൂഗിനെതിരെ ആതിഥേയത്വം വഹിക്കുമ്പോള്‍ അത്‌ലറ്റിക്കോ അവരുടെ അവസാന ഗ്രൂപ്പ് ഘട്ട പോരാട്ടത്തിൽ പോർട്ടോയെ നേരിടാന്‍ പോകുന്നു.