വിക്ടോറിയ പ്ലിസനെതിരായ വിജയത്തോടെ ഇന്റർ ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ടില്‍
ബുധനാഴ്ച ഗ്രൂപ്പ് സിയിൽ വിക്ടോറിയ പ്ലസനെതിരേ 4-0ന് ജയിച്ചതിന് ശേഷം ഇന്റർ മിലാൻ ബാഴ്‌സലോണയെ മറികടന്ന് ചാമ്പ്യൻസ് ലീഗ് നോക്കൌട്ട് റൌണ്ടിലേക്ക് കടന്നു.മികച്ച മുന്നേറ്റങ്ങള്‍ തുടക്കം മുതല്‍ക്കേ നടത്തി എങ്കിലും 35 ആം മിനുട്ടില്‍ മാത്രമേ ഇന്ററിന് ആദ്യ ഗോള്‍ നേടാന്‍ കഴിഞ്ഞുള്ളു.ഹെൻറിഖ് മഖിതാര്യൻ ആണ് മുന്‍ ഇറ്റാലിയന്‍ ചാമ്പ്യന്മാര്‍ക്ക് ലീഡ് നേടി കൊടുത്തത്.ആദ്യ പകുതി അവസാനിക്കുന്നതിനു മുന്‍പേ സെക്കോ നേടിയ ഗോളില്‍ ഇന്‍റര്‍ മിലാന്‍ ലീഡ് ഇരട്ടിപ്പിച്ചു.
രണ്ടാം പകുതിയില്‍ സെക്കോ,ലുക്കാക്കു എന്നിവരുടെ ഗോളുകളിലൂടെ സ്കോര്‍ പട്ടിക പൂര്‍ത്തിയാക്കിയ ഇന്‍റര്‍ മിലാന്‍ പ്ലസന് തിരിച്ചുവരാനുള്ള സാധ്യതകള്‍ എല്ലാം തന്നെ എഴുതി തള്ളി. നിരന്തരമായ പരിക്കുകളിലൂടെ കടന്നു പോയ ലുക്കാക്കുവിന് കാണികളെ സാക്ഷിയാക്കി ഗോള്‍ നേടാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം വളരെ വര്‍ധിപ്പിക്കാന്‍ കാരണം ആയി.