ഗാവിയുടെ കാര്യത്തില്‍ ഭയം വേണ്ടെന്ന് സാവി
ഇന്നലെ അത്ലറ്റിക്ക് ബില്‍;ബിലിബാവോക്കെതിരെ നടന്ന മത്സരത്തിലെ വിജയം സാവിക്കും ബാഴ്സക്കും പുതുജീവന്‍ നല്‍കിയിരിക്കുകയാണ്.ഉറച്ച പ്രതിരോധത്തിന് പേര് കേട്ട ടീമിനെതിരെ എതിരില്ലാത്ത നാല് ഗോള്‍ വിജയം നേടിയത് സാവിയുടെ ആത്മവിശ്വാസം ഏറെ വര്‍ദ്ധിപ്പിച്ചിരിക്കുന്നു.എന്നാല്‍ താരങ്ങള്‍ ആയ റോബര്‍ട്ടോ,ഗാവി എന്നിവരുടെ പരിക്ക് മൂലം മത്സരത്തില്‍ നിന്നുള്ള വിടവാങ്ങല്‍ ബാഴ്സ ആരാധകരെ ആശങ്കയില്‍ ആഴ്ത്തുന്നു.
എന്നാല്‍ മത്സരശേഷമുള്ള പത്ര സമ്മേളനത്തില്‍ ഗാവിയുടെ പരിക്ക് ഭയപ്പെടാന്‍ ഉള്ളത് ഒന്നുമല്ല എന്ന് സാവി വെളിപ്പെടുത്തി.താരത്തിന് സുഖം ആയില്ലെങ്കില്‍ ബയേണിനെതിരെയുള്ള മത്സരത്തില്‍ ആ റോളില്‍ കെസ്സിയെ കളിപ്പിക്കാന്‍ ആണ് സാവിയുടെ ഉദ്ദേശം.പക്ഷേ സെർജി റോബർട്ടോയുടെ കാര്യം ആദ്യ കാഴ്ച്ചയില്‍ നേരിയ പ്രശ്നങ്ങള്‍ ഉള്ളതായി തോന്നുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.താരത്തിന്റെ തോള് സ്ഥാനഭ്രംശം സംഭവിച്ചതായി ആണ് വാര്‍ത്ത വന്നിരിക്കുന്നത്.അതിന്റെ ആഴം പരിശോധനക്ക് ശേഷം മാത്രമേ അറിയൂ.






































