ടോട്ടന്‍ഹാമിന് ഇന്ന് അഗ്നിപരീക്ഷ ; എതിരാളി ന്യൂ കാസില്‍ യുണൈറ്റഡ്
ഞായറാഴ്ചത്തെ പ്രീമിയർ ലീഗ് പോരാട്ടത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ നേരിടാൻ ഒരുങ്ങുന്നു ടോട്ടൻഹാം ഹോട്സ്പർ.ബുധനാഴ്ച യുണൈറ്റഡില്‍ നിന്ന് ഏറ്റുവാങ്ങിയ എതിരില്ലാത്ത രണ്ടു ഗോള്‍ പരാജയത്തിന്റെ ക്ഷീണത്തില്‍ ആണ് ടോട്ടന്‍ഹാം.എഡ്ഡി ഹോവിന്റെ കീഴില്‍ ന്യൂ കാസില്‍ 1-0ന് എവർട്ടനെ പരാജയപ്പെടുത്തി.ലീഗ് പട്ടികയില്‍ ടോട്ടന്‍ഹാം മൂന്നാം സ്ഥാനത്തും ന്യൂ കാസില്‍ ആറാം സ്ഥാനത്തുമാണ്.ഇന്നത്തെ മത്സരത്തില്‍ വിജയിക്കാനായാല്‍ ടോപ് ഫോറില്‍ എത്താന്‍ കാസിലിന് കഴിഞ്ഞേക്കും.ഇത് തന്നെ ആയിരിക്കും അവരുടെ ഉത്തേജനം.
മിഡ്ടേബിള്‍ ടീമുകളെ പരാജയപ്പെടുത്താന്‍ ആയി എങ്കിലും പ്രീമിയര്‍ ലീഗ് മുന്‍ നിര ടീമുകള്‍ക്കെതിരെ ടോട്ടന്‍ഹാമിന്റെ പ്രകടനം ശരാശരിയിലും താഴെ മാത്രം ആണ്.ലീഗില്‍ അവര്‍ അടിയറവ് പറഞ്ഞത് ആഴ്സണല്‍,യുണൈറ്റഡ് എന്നിവര്‍ക്കെതിരെ ആയിരുന്നു.പല മുന്‍നിര സൈനിങ്ങുകളും നടത്തിയ ന്യൂ കാസില്‍ യുണൈറ്റഡിനെ എഴുതി തള്ളാന്‍ ലണ്ടന്‍ ക്ലബിന് ആയേക്കില്ല.കരുത്തര്‍ ആയ സിറ്റി,യുണൈറ്റഡ് എന്നിവര്‍ക്കെതിരെ കാസില്‍ മികച്ച വാശിയോടെ ആണ് പോരാടിയത്.അച്ചടക്കം ഉള്ള പ്രതിരോധവും മിന്നല്‍ വേഗത്തില്‍ കൌണ്ടര്‍ അട്ടാക്കിങ്ങ് ഫുട്ബോളും കളിക്കുന്ന കാസില്‍ ഇതുവരെ ലീഗില്‍ ഒരു തവണ മാത്രമേ പരാജയപ്പെട്ടിട്ടുള്ളൂ.






































