ഹോഫന്ഹെയിമിനെതിരെ ഇരട്ട ഗോള്‍ വിജയവുമായി ബയേണ്‍ മ്യൂണിക്ക്
ആദ്യ പകുതിയിൽ നേടിയ രണ്ട് ഗോളുകളുടെ പിന്‍ബലത്തില്‍ ഹോഫെൻഹെയിമിനെ പരാജയപ്പെടുത്തി ബയേണ്‍ മ്യൂണിക്ക് ലീഗില്‍ തങ്ങളുടെ തുടര്‍ച്ചയായ രണ്ടാം ജയം രേഖപ്പെടുത്തി.മൂന്നു പോയിന്റ് ലഭിച്ച ജര്‍മന്‍ ചാമ്പ്യന്മാര് നിലവില്‍ ഒന്നാം സ്ഥാനത് തുടരുന്ന യൂണിയന് ബെര്‍ലിനുമായി ഒരു പോയിന്റ്റിന് മാത്രമേ പിന്നില്‍ ഉള്ളൂ.
18 ആം മിനുട്ടില്‍ മ്യൂണിക്ക് ഗോള്‍ഡന്‍ ബോയ് ജമാല്‍ മുസിയാലയാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്.38-ാം മിനിറ്റിൽ എറിക് മാക്സിം ചൗപോ-മോട്ടിംഗ് അവരുടെ ലീഡ് ഇരട്ടിയാക്കി.പല അവസരങ്ങള്‍ സൃഷ്ട്ടിച്ചു എങ്കിലും മികച്ച സേവുകള്‍ നടത്തിയ ബൗമാന് ഹോഫന്‍ഹെയിമിന് വേണ്ടി മികച്ച പ്രകടനം ആണ് പുറത്തെടുത്തത്.പരിക്ക് മൂലം മുള്ളര്‍,ന്യൂയര്‍ എന്നിവര്‍ ഇല്ലാതെ ആയിരുന്നു ബയേണ്‍ ഇന്നത്തെ മത്സരത്തില്‍ കളിക്കാന്‍ ഇറങ്ങിയത്.






































