ലിവര്‍പൂളിനോട് ഏറ്റ തോല്‍വി മറന്ന് മുന്നേറാന്‍ സിറ്റി
ശനിയാഴ്ച്ച പ്രീമിയർ ലീഗ് മത്സരത്തിനായി ഇത്തിഹാദ് സ്റ്റേഡിയത്തിലേക്ക് ബ്രൈറ്റൺ & ഹോവ് അൽബിയോണിനെ സ്വാഗതം ചെയ്യുമ്പോൾ മാഞ്ചസ്റ്റർ സിറ്റി ലിവര്‍പൂളിനോട് ഏറ്റ തോല്‍വി മറന്ന് വിജയവഴിയിലേക്ക് മടങ്ങാനുള്ള ശ്രമത്തില്‍ ആയിരിക്കും.ഇന്ത്യന്‍ സമയം രാത്രി ഏഴര മണിക്ക് സിറ്റി ഹോം ഗ്രൗണ്ടില്‍ ആണ് മത്സരം.
കഴിഞ്ഞ വാരാന്ത്യത്തിൽ ലിവർപൂളിന്റെ കൈകളിൽ സിറ്റിസൺസ് സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങി.മത്സരത്തിനു മുന്നേ എല്ലാ വിജയ സാധ്യതകളും സിറ്റിക്ക് അനുകൂലം ആയിരുന്നു.എന്നിട്ടും തോല്‍വി പറ്റിയത് പെപ്പിന്റെ കിരീട സാധ്യതകള്‍ക്ക് വലിയ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.നിലവില്‍ ഒന്നാം സ്ഥാനത് ഇരിക്കുന്ന ആഴ്സണലിനെക്കാള്‍ നാല് പൊയന്റിനു പിന്നില്‍ ഉള്ള സിറ്റിക്ക് ഇനി ഒരു തോല്‍വി നേരിടുന്നത് എങ്ങനെയും ഒഴിച്ചു നിര്‍ത്തണം.ബ്രൈട്ടന്‍ നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ ഹോം ഗ്രൗണ്ടിൽ ഒരു ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.പരിക്ക് മൂലം കൈൽ വാക്കറും , കാൽവിൻ ഫിലിപ്‌സും ഇന്നത്തെ മത്സരത്തില്‍ കളിച്ചേക്കില്ല.






































