ടോട്ടൻഹാം മത്സരം നേരത്തെ ഉപേക്ഷിച്ചതിന് റൊണാൾഡോക്ക് ചെല്‍സി മത്സരത്തില്‍ നിന്ന് വിലക്ക് നല്‍കി യുണൈറ്റഡ്
ടോട്ടൻഹാം ഹോട്‌സ്‌പറിനെതിരായ മത്സരത്തിനിടെ നേരത്തെ കളം വിട്ട റൊണാള്‍ഡോക്ക് ശിക്ഷയായി മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് സ്‌ട്രൈക്കറേ ശനിയാഴ്ച ചെൽസിയെ നേരിടാനുള്ള ടീമിൽ നിന്ന് ഒഴിവാക്കി.ഇന്നലെ വൈകീട്ട് ക്ലബ് തങ്ങളുടെ വെബ്‌സൈറ്റിലൂടെ ആണ് ഈ തീരുമാനം അറിയിച്ചത്.ഈ വാര്‍ത്ത പുറത്തുവന്നതോടെ ഇന്റർനെറ്റ് വിഭജിച്ചിക്കപ്പെട്ടു.
താരത്തെ ക്ലബ് വല്ലാതെ അവഗണിക്കുന്നു എന്ന് ഒരു കൂട്ടരും , ക്ലബാണ് ഏതു താരതിനെക്കായിലും വലുത് എന്ന് പറഞ്ഞു മറുകൂട്ടരും നടത്തുന്ന വാക്കേറ്റം ആണ് ഇന്നലെ സോഷ്യല്‍ മീഡിയകളില്‍ തരംഗം ആയത്.റൊണാൾഡോ വ്യാഴാഴ്ച ആദ്യ ടീം സ്ക്വാഡിനൊപ്പം പരിശീലനം നടത്തിയില്ല, തിങ്കളാഴ്ച വരെ ഗ്രൂപ്പിൽ വീണ്ടും ചേരുമെന്ന് പ്രതീക്ഷിക്കുന്നില്ല.ടെൻ ഹാഗിന്റെ നടപടിയെ ക്ലബ് പിന്തുണച്ചിട്ടുണ്ടെന്നും എന്നാൽ 37 കാരനായ താരം “സ്ക്വാഡിന്റെ ഒരു പ്രധാന ഭാഗമായി” തുടരുമെന്നും വൃത്തങ്ങൾ ESPN-നോട് പറഞ്ഞു.87-ാം മിനിറ്റിൽ ടെൻ ഹാഗ് ക്രിസ്റ്റ്യൻ എറിക്സണെയും ആന്റണി എലങ്കയെയും കൊണ്ടുവന്നപ്പോൾ സ്‌ട്രൈക്കർ സബ് വരാന്‍ വിസമ്മതിച്ചതായി വാര്‍ത്ത സ്രോതസ്സുകൾ വെളിപ്പെടുത്തിയിരുന്നു.ഈ റിപ്പോർട്ടുകളോട് പ്രതികരിക്കാൻ യുണൈറ്റഡ് വിസമ്മതിച്ചു.