സലെർനിറ്റാനയെ എതിരില്ലാത്ത രണ്ടു ഗോളിന് തകര്‍ത്ത് ഇന്റര്‍ മിലാന്
ലൗട്ടാരോ മാർട്ടിനെസും നിക്കോളോ ബരെല്ലയും നേടിയ ഗോളുകളുടെ ബലത്തിൽ ഞായറാഴ്ച സെരി എയിൽ സലെർനിറ്റാനയ്ക്കെതിരെ ഇന്റർ മിലാന് 2-0 നു വിജയം നേടി.കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ ഇന്റർ ഒരു സ്ഥാനം മെച്ചപ്പെടുത്തി 18 പോയിന്റുമായി ഏഴാം സ്ഥാനത്തെത്തി. എഎസ് റോമയെക്കാൾ ഒരു പോയിന്റ് പിന്നിലും മൂന്നാം സ്ഥാനക്കാരായ എസി മിലാനെക്കാൾ അഞ്ചിന് പുറകില്‍ ആണവര്.
ബോക്സിന് പുറത്ത് നിന്ന് തൊടുത്ത ഷോട്ട് 14-ാം മിനിറ്റിൽ ലൗത്താറോയിലൂടെ ഇന്റർ സ്കോറിംഗ് തുറന്നു.അർജന്റീനിയൻ സ്ട്രൈക്കർ അഞ്ച് മത്സരങ്ങൾക്കുശേഷം സ്കോർ ചെയ്യാതെ തന്റെ നാലാം സീരി എ ഗോൾ നേടി.58-ാം മിനിറ്റിൽ സാൻ സിറോയിൽ ആതിഥേയരുടെ നേട്ടം ഇരട്ടിയാക്കി കൊണ്ട് ബരെല്ലയും സ്കോര്‍ ബോര്‍ഡില്‍ ഇടം നേടിയതോടെ തിരിച്ചുവരാനുള്ള സലെർനിറ്റാനയുടെ ആഗ്രഹം അവതാളത്തില്‍ ആയി.കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രം നേടിയ സലെർനിറ്റാന നിലവില്‍ സീരി പോയിന്റ് ടേബിളില്‍ പന്ത്രണ്ടാം സ്ഥാനത്താണ്.






































