യൂണിയൻ ബെർലിൻ ബൊറൂസിയ ഡോർട്ട്മുണ്ടിനെ മറികടന്ന് ബുണ്ടസ്ലിഗ ലീഡ് നിലനിര്‍ത്തി
ജാനിക് ഹേബറർ 13 മിനിട്ട് ഇടവേളയില്‍ നേടിയ ഇരട്ട ഗോളിന്റെ പിന്‍ബലത്തില്‍ ബൊറൂസിയ ഡോർട്ട്മുണ്ടിനെ 2-0 ന് തോൽപ്പിച്ച് ലീഗ് ടേബിളിൽ നാല് പോയിന്റ് ലീഡ് നിലനിര്‍ത്തിയിരിക്കുന്നു യൂണിയൻ ബെർലിൻ.കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രം നേടിയ ബോറൂസിയ എട്ടാം സ്ഥാനത്താണ്.
എട്ടാം മിനിറ്റിൽ ഡോർട്ട്മുണ്ട് കീപ്പർ ഗ്രിഗർ കോബെൽ വരുത്തിയ പിഴവ് മുതല്‍ എടുത്ത് ഹേബറർ ബെര്‍ലിന്‍ ലീഡ് നേടി കൊടുത്തു.തുടർന്ന് 21-ാം മിനിറ്റിൽ ബോക്സിന്റെ അരികിൽ നിന്ന് മികച്ച ഒരു ഷോട്ടോടെ ലീഡ് ഇരട്ടിപ്പിച്ചു.ആദ്യ പകുതിയിൽ ഡോർട്ട്മുണ്ടിന്റെ ബാക്ക്ലൈൻ വളരെ മോശം പ്രകടനം ആയിരുന്നു കാഴ്ച്ചവെച്ചത്.ഇടവേളയ്ക്ക് ശേഷം പ്രതിരോധം ഏറെ മെച്ചപ്പെട്ടു,എങ്കിലും പക്ഷേ ആതിഥേയരെ ഭീഷണിപ്പെടുത്താനുള്ള ആക്രമണ ഓപ്ഷന് ഡോര്ട്ടുമുണ്ടിന്റെ കൈവശം ഒന്നുമില്ലായിരുന്നു.അവസാന 15 മിനിറ്റിനുള്ളിൽ ജൂഡ് ബെല്ലിംഗ്ഹാം, മാർക്കോ റിയൂസ്, യൂസൗഫ മൗക്കോക്കോ എന്നിവരോടൊപ്പം അവർ തിരിച്ചുവരാനുള്ള ശ്രമം നടത്തി എന്നത് ശരി തന്നെ, എന്നാല്‍ യൂണിയൻ കീപ്പർ ഫ്രെഡറിക് റോണോ ഒരു മതിലായി ഉറച്ച് നിന്നതോടെ ആ പ്രതീക്ഷയും അവര്‍ക്ക് നഷ്ട്ടമായി.






































