മാൻ യുണൈറ്റഡ് – ന്യൂകാസില്‍ പോരാട്ടം സമനിലയില്‍
ഞായറാഴ്ച ഓൾഡ് ട്രാഫോർഡിൽ ന്യൂകാസിലിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രണ്ട് സ്ട്രൈക്കുകൾ റഫറി ക്രെയ്ഗ് പാവ്സൺ തള്ളിക്കളഞ്ഞതിനെത്തുടർന്ന് യുണൈറ്റഡ് താരങ്ങള്‍ പിച്ചില്‍ രോഷം കൊണ്ടു.ഏരിയയ്ക്കുള്ളിൽ ജാഡോൺ സാഞ്ചോയെ വീഴ്ത്തിയപ്പോൾ തങ്ങൾക്ക് പെനാൽറ്റി നൽകേണ്ടതായിരുന്നുവെന്നും യുണൈറ്റഡ് താരങ്ങള്‍ വാദിച്ചു.
ഇരു ടീമുകളും ഓരോ പോയിന്റ് നേടിയപ്പോള്‍ യുണൈറ്റഡ് അഞ്ചാം സ്ഥാനത്ത് തുടരുന്നു, ന്യൂകാസിൽ അവർക്ക് പിന്നിൽ ആറാം സ്ഥാനത്തും.ആദ്യ മിനുട്ടുകളില്‍ യുണൈറ്റഡിനെതിരെ ആധിപത്യം പുലര്‍ത്തി ന്യൂ കാസില്‍.രണ്ടാം പകുതിയില്‍ കൂടുതല്‍ സ്വാന്തന്ത്ര്യത്തോടെ കളിക്കാന്‍ യുണൈറ്റഡിന് കഴിഞ്ഞു.അവസാന നിമിഷങ്ങളില്‍ യുണൈറ്റഡിന് കളി ജയിക്കാൻ രണ്ട് വലിയ അവസരങ്ങൾ ലഭിച്ചെങ്കിലും ഫ്രെഡും പകരക്കാരനായ മാർക്കസ് റാഷ്ഫോർഡും ക്ലോസ് റേഞ്ചിൽ നിന്ന് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് ചെകുതാന്മാര്ക്ക് വിനയായി.






































