ലീഡ്സിന്റെ സമ്മര്‍ദം അതിജീവിച്ച് ആഴ്സണല്‍ !!!!
എലാൻഡ് റോഡിൽ ലീഡ്സ് യുണൈറ്റഡിനെതിരെ 1-0 ന് ജയിച്ച ആഴ്സണൽ ഞായറാഴ്ച പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.കഴിഞ്ഞ ലീഗ് മത്സരങ്ങളില്‍ ഒന്നും വിജയം നേടാന്‍ ആകാതെ ലീഡ്സ് പ്രീമിയര്‍ പോയിന്റ് ടേബിളില്‍ പതിനഞ്ചാം സ്ഥാനത്താണ്. ആഴ്സണലിനെ 90 മിനുട്ട് മുഴുവന്‍ സമ്മര്‍ദത്തില്‍ ആക്കാന്‍ ലീഡ്സിന് കഴിഞ്ഞു എങ്കിലും ആഴ്സണലിനെതിരെ ഗോള്‍ നേടാന്‍ കഴിയാത്തത് അവര്‍ക്ക് വിനയായി.
ഇടത് വിങ്ങിലൂടെ പല വട്ടം അപകടക്കരമാം വിധം മുന്നേറിയ സാക്ക ലീഡ്സ് ഡിഫന്‍ഡര്‍മാരെ പ്രതിരോധത്തില്‍ ആഴ്ത്തി.താരത്തിന്റെ പ്രയത്നം 35 ആം മിനുട്ടില്‍ ഫലം കണ്ടു.ഹാഫ് ടൈമിന് ശേഷം, പാട്രിക് ബാംഫോർഡിലൂടെ ലീഡ് നേടിയെന്ന് ലീഡ്സ് കരുതി, എന്നിരുന്നാലും ബിൽഡ്-അപ്പിൽ ഗബ്രിയേലിനെ സ്ട്രൈക്കര്‍ ഫൗള്‍ ചെയ്തതിനാല്‍ ഗോൾ എഴുതി തള്ളി.പിന്നെയും ആഴ്സണലിനെ കടുത്ത രീതിയില്‍ സമ്മര്‍ദം ചെലുത്തി കൊണ്ട് ലീഡ്സ് മുന്നേറ്റം നടത്താന്‍ ശ്രമിച്ചു എങ്കിലും ഭാഗ്യം അവരുടെ ഒപ്പം ആയിരുന്നില്ല.വില്യം സാലിബക്കെതിരെ ഹാന്‍ഡ് ബോള്‍ മൂലം ലഭിച്ച പെനാല്‍ട്ടിയിലൂടെ സ്കോര്‍ സമനിലയാക്കാന്‍ ഉള്ള അവസരവും ലീഡ്സ് തുലച്ചു.ബാംഫോർഡിന്റെ ഷോട്ട് ആരോൺ റാംസ്ഡെയ്ൽ സേവ് ചെയ്തു.






































