ആസ്ട്ടന്‍ വില്ലയെ നേരിടാന്‍ ചെല്‍സി
ഇന്ന് വൈകീട്ട് ഇന്ത്യന്‍ സമയം ആറര മണിക്ക് ആസ്ട്ടന്‍ വില്ലയെ നേരിടാന്‍ ഒരുങ്ങി ചെല്‍സി. തുടര്‍ച്ചയായ മൂന്നു തുടര്‍ വിജയങ്ങള്‍ ലീഗില്‍ നേടിയ ബ്ലൂസിന് നാലാം വിജയത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പില്‍ ആണ്.ലീഗില്‍ നാലാം സ്ഥാനത് ആണ് ചെല്‍സി എങ്കില്‍ കഴിഞ്ഞ നാല് മത്സരങ്ങളില്‍ പരാജയം അറിയാത്ത ആസ്ട്ടന്‍ വില്ല പതിനാറാം സ്ഥാനത് ആണ്.
ടുഷല്‍ പോയതിന് ശേഷം ഗ്രഹം പോട്ടര്‍ ചെല്‍സിയുടെ നേതൃത്വം വളരെ ഭംഗിയോടെ തന്നെ ആണ് കൊണ്ട് പോകുന്നത്.ലീഗില്‍ സ്ഥാനം ഏറെ മെച്ചപ്പെടുത്തുകയും ചാമ്പ്യന്‍സ് ലീഗില്‍ എസി മിലാനെ രണ്ടു മത്സരങ്ങളിലും തുടര്‍ച്ചയായി പരാജയപ്പെടുത്തി ഒന്നാം സ്ഥാനത് എത്തി കൊണ്ട് ഒരു മികച്ച തിരിച്ചുവരവ് തന്നെ ആണ് ചെല്‍സി നടത്തിയിരിക്കുന്നത്.ലോകക്കപ്പ് തുടങ്ങുന്ന വരെ ലീഗില്‍ പോയിന്‍റുകള്‍ നഷ്ട്ടപ്പെടാതെ തുടരാന്‍ ആയാല്‍ പ്രീമിയര്‍ ലീഗ് നേടാന്‍ ഉള്ള ചെല്‍സിയുടെ സാധ്യതയും വര്‍ധിക്കും.