ഖത്തര്‍ ലോകക്കപ്പ് എൻ’ഗോലോ കാന്‍റെക്ക് നഷ്ട്ടം ആയേക്കും
ഹാംസ്ട്രിംഗ് പരിക്കിനെത്തുടർന്ന് ഫ്രാൻസ് മിഡ്ഫീൽഡർ എൻ’ഗോലോ കാന്റെ മൂന്ന് മാസത്തേക്ക് പുറത്തിരിക്കുകയാണെന്നും ഖത്തറിൽ നടക്കുന്ന ലോകകപ്പ് നഷ്ടമാകുമെന്നും വന്ന വാര്‍ത്ത ഞെട്ടലോടെ ആണ് ലോകം കേട്ടിരുന്നത്.2018 ലെ ലോകകപ്പ് വിജയത്തിൽ 31 കാരനായ താരത്തിന്റെ പങ്കു വളരെ വലുത് ആയിരുന്നു .അതിനാല്‍ ഈ വാര്‍ത്ത ദിദിയർ ദെഷാംപ്‌സിനു വലിയൊരു തിരിച്ചടി തന്നെ ആണ്.
കാന്റെയുടെ അഭാവം ചെൽസി ബോസ് ഗ്രഹാം പോട്ടറെ സംബന്ധിച്ചിടത്തോളം മോശം വാർത്തയാണ്, ജനുവരി പകുതി വരെ മധ്യനിരക്കാരൻ ഇല്ലാതെയായിരിക്കും അദ്ദേഹത്തിന്റെ ടീം കളിക്കുന്നത്.ഓഗസ്റ്റിൽ ടോട്ടൻഹാം ഹോട്‌സ്‌പറുമായുള്ള മത്സരത്തില്‍ പരിക്കേറ്റ താരത്തിന് സീസണിന്റെ ഭൂരിഭാഗവും നഷ്ടമായി.കാൽമുട്ടിന് ശസ്ത്രക്രിയ കഴിഞ്ഞ് പതുക്കെ സുഖം പ്രാപിക്കുന്ന യുവന്റസ് മിഡ്ഫീൽഡർ പോൾ പോഗ്ബയുടെ ഫിറ്റ്നസും ദെഷാംപ്സിന് തലവേദന സൃഷ്ട്ടിക്കുന്നു.






































