അതല്റ്റിക്കോ മാഡ്രിഡ് vs അത്ലറ്റിക്കോ ബിലിബാവോ മത്സരം ഇന്ന്
ശനിയാഴ്ച രാത്രി സാൻ മേംസിലേക്ക് അത്ലറ്റിക്കോ മാഡ്രിഡിനെ സ്വാഗതം ചെയ്യുമ്പോൾ അത്ലറ്റിക് ബിൽബാവോ ലീഗ് പട്ടികയില്‍ തങ്ങളുടെ മൂന്നാം സ്ഥാനം നഷ്ട്ടപ്പെടാതിരിക്കാനുള്ള പോരാട്ടം തുടരും .വെറും ഒരു പോയിന്റിനു മാത്രം പിന്നില്‍ ഉള്ള മാഡ്രിഡ് നാലാം സ്ഥാനത്താണ്.അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ ഇരു കൂട്ടരും മികച്ച ഒരു ഫുട്ബോള്‍ പ്രദര്‍ശനം തന്നെ കാഴ്ച്ചവേചെക്കും.ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.ഇന്നത്തെ മത്സരത്തില്‍ ബിലിബാവോയെ മറികടക്കാന്‍ ആയാല്‍ അത്ലറ്റിക്കോ മാഡ്രിഡിന് ലീഗില്‍ മൂന്നാം സ്ഥാനത് എത്താന്‍ കഴിഞ്ഞേക്കും.
2013-14ൽ നാലാം സ്ഥാനത്തെത്തിയതിന് ശേഷം അത്ലറ്റിക്ക് ലാ ലിഗയിൽ ഏഴാം സ്ഥാനം ആയിരുന്നു അവരുടെ ഏറ്റവും മികച്ച ലീഗ് സ്ഥാനം.എന്നാല്‍ മിഡ് ടേബിള്‍ ടീം ആയ അത്ലറ്റിക്കോ ലീഗില്‍ സ്ഥിരത കാഴ്ചവെക്കുകയും മറ്റു ടോപ് ടീമുകള്‍ ഫോം കണ്ടെത്താന്‍ പാടുപ്പെട്ടതും മാനേജര്‍ വാല്വറഡേക്ക് ഭാഗ്യമായി ഭവിച്ചു.അത്ലറ്റിക്കോയുമായുള്ള അവസാന മൂന്ന് ലീഗ് മത്സരങ്ങളിൽ ബിലിബാവോ രണ്ടു മത്സരങ്ങള്‍ ജയിച്ചിട്ടുണ്ട്.നിലവിലെ ഫോമും ചരിതവും നോക്കുകയാണെങ്കില്‍ നേരിയ മേല്‍ക്കൈ ബിലിബാവോനു തന്നെ ആണ്.






































