ടോപ് ഗിയറില്‍ തുടരാന്‍ ടോട്ടന്‍ഹാം ;എതിരാളി എവര്ട്ടന്
പ്രീമിയർ ലീഗിൽ ശനിയാഴ്ച വൈകുന്നേരം നോർത്ത് ലണ്ടനിലേക്ക് എവർട്ടനെ സ്വാഗതം ചെയ്യുമ്പോൾ ടോട്ടൻഹാം ഹോട്സ്പർ എങ്ങനെയും മൂന്നു പോയിന്റ് നേടി പോയിന്റ് പട്ടികയില്‍ സിറ്റിയുടെ ഒപ്പം എത്താന്‍ ലക്ഷ്യമിടുന്നു.ബുധനാഴ്ച നടന്ന ചാമ്പ്യൻസ് ലീഗിൽ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ 3-2 ന് തോൽപിച്ച ടോട്ടന്‍ഹാം വലിയൊരു പരീക്ഷണം മറികടന്നിരിക്കുന്നു.അതേ സമയം ഫ്രാങ്ക് ലാംപാർഡിന്റെ ടീം കഴിഞ്ഞ ആഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിനോട് 2-1 ന് പരാജയപ്പെട്ടു.
ഇന്ത്യന്‍ സമയം രാത്രി പത്തു മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.ഫ്രാങ്ക്ഫുട്ടില്‍ നിന്ന് വലിയൊരു പാഠം പഠിച്ചു എന്ന് സമ്മതിച്ച കോണ്ടേക്ക് ആ ഒരു വിജയം നല്കുന്ന ആത്മവിശ്വാസം വളരെ വലുത് തന്നെ ആണ്.നിലവില്‍ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത് ഉള്ള ടോട്ടന്‍ഹാം പ്രീമിയര്‍ ലീഗിലും മൂന്നാം സ്ഥാനത്തോടെ വ്യക്തമായ മുന്നേറ്റത്തോടെ ആണ് ഈ സീസണ് ആരംഭിച്ചിരിക്കുന്നത്.നിലവില്‍ ഉള്ള ഫോമില്‍ ലോകക്കപ്പ് വരെ തുടരുക എന്ന ലക്ഷ്യത്തില്‍ ആണ് കോണ്ടേ ഉള്ളത്.






































