സാവിക്ക് മേല്‍ കടുത്ത അമര്‍ഷവുമായി ലപോര്‍ട്ട
കഴിഞ്ഞ ദിവസം സ്പോട്ടിഫൈ ക്യാമ്പ് നൗവിൽ ഇന്റർ മിലാനെതിരെ 3-3ന് സമനില വഴങ്ങിയ ബാഴ്സലോണ യുവേഫ ചാമ്പ്യൻസ് ലീഗില്‍ നിന്ന് പുറത്താവുന്നതിന്റെ വക്കില്‍ ആണ്. നിലവിൽ ടേബിളിൽ മൂന്നാം സ്ഥാനത്തുള്ള ബാഴ്സയ്ക്ക് ഇന്ററിനേക്കാൾ മൂന്ന് പോയിന്റ് കുറവാണ്, അവർക്ക് ശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിക്കേണ്ടതുണ്ട്, കൂടാതെ മിലാന്റെ മത്സരഫലത്തിനു വേണ്ടി ബാഴ്സക്ക് കാത്തിരിക്കണം.
ജേണലിസ്റ്റ് ജോവാൻ വെഹിൽസ് പറയുന്നതനുസരിച്ച്, ഇന്റർ മിലാനെതിരായ മത്സരത്തെ തുടര്‍ന്ന് ബാഴ്സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട, മാനേജർ സാവി ഹെർണാണ്ടസിനോട് കടുത്ത ‘രോഷത്തിലാണ്’.കഴിഞ്ഞ മൂന്ന് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രമാണ് ബാഴ്സ നേടിയത്, വീണ്ടും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകലിന്റെ വക്കിലാണ്. അതിനാൽ, സാഹചര്യത്തെക്കുറിച്ച് പ്രസിഡന്റ് അസ്വസ്ഥനാകുന്നത് സ്വാഭാവികമാണ്, പ്രത്യേകിച്ച് വേനൽക്കാല വിപണിയിൽ വന്‍ റിസ്ക് എടുത്തതിന് ശേഷമാണ് ഈ താരങ്ങളെ എല്ലാം ബാഴ്സലോണ സൈന്‍ ചെയ്തത്.






































