എല്‍ ക്ലാസിക്കോയില്‍ കൂണ്ടേ കളിക്കാനുള്ള സാധ്യത വളരെ കുറവ്
ബാഴ്സലോണ ഡിഫൻഡർ ജൂൾസ് കൗണ്ടെ ഞായറാഴ്ച റയൽ മാഡ്രിഡിനെതിരായ ക്ലാസിക്കോയിൽ കളിക്കാനുള്ള സാധ്യത കുറയുന്നു.ഫ്രാൻസിനായി കളിക്കുന്നതിനിടയിൽ ഹാംസ്ട്രിംഗിന് പരിക്കേറ്റ കൂണ്ടേ കഴിഞ്ഞ രണ്ടാഴ്ച്ച ബാഴ്സക്ക് വേണ്ടി കളിച്ചിട്ടില്ല. എന്നിരുന്നാലും, പിന്നീട് നടത്തിയ സ്കാനുകൾ പ്രകാരം ഭയപ്പെട്ടതുപോലെ താരത്തിന്റെ ഹാംസ്ട്രിംഗ് കീറിയിട്ടില്ലെന്നും റയൽ മാഡ്രിഡിനെ നേരിടാൻ അദ്ദേഹം കൃത്യസമയത്ത് തിരിച്ചെത്തുമെന്നും ബാഴ്സ കരുതി.
എന്നാല്‍ പ്രതീക്ഷിച്ച പോലെ അല്ല കാര്യങ്ങള്‍ പോകുന്നത്.തന്റെ ഫിറ്റ്നസ് തെളിയിക്കാനുള്ള തിരക്കിട്ട ശ്രമത്തിൽ ആണ് താരം എങ്കിലും അദ്ദേഹത്തിനെ തടഞ്ഞു നിര്‍ത്തിയിരിക്കുകയാണ് മെഡിക്കല്‍ ടീം സ്റ്റാഫ്.അതേസമയം, ബാഴ്സയുടെ ബോസ് സാവി ഹെർണാണ്ടസ് തന്റെ പ്രതിരോധത്തേക്കാൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ആക്രമണത്തിലാണ് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.ലെവന്‍ഡോസ്ക്കിക്ക് കൂടുതല്‍ അവസരം സൃഷ്ട്ടിക്കാന്‍ മധ്യനിരയോട് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നു.






































