കോപ്പന്‍ഹെഗന്‍ പിടിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി
രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെ ചാമ്പ്യൻസ് ലീഗിന്റെ നോക്കൗട്ട് റൗണ്ടിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതിനു വേണ്ടി കോപ്പൻഹേഗന്‍ എഫ്സിയെ നേരിടാന്‍ ഒരുങ്ങുന്നു.തങ്ങളുടെ ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിന്റുമായി സിറ്റിസൺസ് നിലവിൽ ഗ്രൂപ്പ് ജിയിൽ ഒന്നാമതാണ്, അതേസമയം ഒരു പോയിന്റ് മാത്രം നേടിയ കോപ്പൻഹേഗൻ പട്ടികയില്‍ അവസാനത്തെ സ്ഥാനത് ആണ്.ഇന്ന് ഇന്ത്യന്‍ സമയം പത്തേകാലിന് ആണ് മത്സരം.തങ്ങളുടെ ഹോമില്‍ ആണ് മത്സരം നടക്കുക എന്നത് മാത്രം ആണ് കോപ്പൻഹേഗന്റെ ആശ്വാസം.
ഇതിനു മുന്നേ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ അന്ന് എതിരില്ലാത്ത അഞ്ച് ഗോള്‍ വിജയം സിറ്റി നേടിയിരുന്നു.തങ്ങളുടെ അവസാന മൂന്ന് മത്സരങ്ങളിൽ 6-3, 5-0, 4-0 എന്നീ സ്കോറിനാണ് സിറ്റിസൺസ് വിജയിച്ചത് – എല്ലാം സ്വന്തം തട്ടകത്തിൽ.ഹാലണ്ട് ഉള്‍പ്പടെ പല താരങ്ങളും ഫോമിലേക്ക് എത്തിയത് സിറ്റിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.ജാക്ക് ഗ്രീലിഷ്, സെർജിയോ ഗോമസ്, ഇൽകെ ഗുണ്ടോഗൻ എന്നിവര്‍ക്ക് ഇന്ന് പെപ് അവസരം നല്‍കിയേക്കും എന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.






































