EPL 2022 European Football Foot Ball Top News

എമിറേറ്റ്സ് സ്റ്റേഡിയത്തിലേക്ക് ലിവര്‍പൂളിനെ ക്ഷണിച്ച് ആഴ്സണല്‍

October 9, 2022

എമിറേറ്റ്സ് സ്റ്റേഡിയത്തിലേക്ക് ലിവര്‍പൂളിനെ ക്ഷണിച്ച് ആഴ്സണല്‍

ഒമ്പത് മത്സരങ്ങളിൽ നിന്ന് എട്ട് വിജയങ്ങൾ എന്ന ലക്ഷ്യം നിറവേറ്റാന്‍ ആഴ്സണല്‍ ഇന്ന് നേരിടാന്‍ ഒരുങ്ങുന്നത് ലിവര്‍പൂളിനെ.ലിവര്‍പൂള്‍ ആകട്ടെ തങ്ങളുടെ അവസാന രണ്ട് ലീഗ് മത്സരങ്ങളും സമനിലയിൽ പിരിഞ്ഞതിനാല്‍ ഒരു വിജയം അവര്‍ക്ക് അനിവാര്യം ആണ്.ഇന്നലത്തെ വിജയത്തോടെ സിറ്റി ലീഗില്‍ ഒന്നാം സ്ഥാനത് എത്തിയിരിക്കുന്നു.അതിനാല്‍ ഇന്നത്തെ ഫലം സിറ്റിയേയും ബാധിക്കുന്നതിനാല്‍ മത്സരത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

Mohamed Salah in action for Liverpool on October 4, 2022

ഇന്ത്യന്‍ സമയം ഒന്‍പതു മണിക്ക് ആണ് മത്സരം.കഴിഞ്ഞ മത്സരത്തില്‍ തങ്ങളുടെ ചിര വൈരികള്‍ ആയ ആഴ്സണലിനെ 3-1 നു തകര്‍ത്ത ആഴ്സണലിന് തന്നെ ആണ് മേല്‍ക്കൈ.എന്നാല്‍ യുണൈറ്റഡിനെതിരെ സമ്മര്‍ദത്തിനു കീഴടങ്ങിയ ഗണേര്‍സ് ഈ മത്സരത്തില്‍ ലിവര്‍പൂളിന്റെ ഹൈ പ്രസ് ഗെയിമുമായി എങ്ങനെ പൊരുത്തപ്പെടും എന്ന് കണ്ടു തന്നെ അറിയണം.   കഴിഞ്ഞ സീസണിലെ രണ്ടാം പകുതിയില്‍ പുറത്തെടുത്ത പ്രകടനത്തിന്റെ നിഴല്‍ പോലും അല്ല ഇതുവരെയുള്ള ലിവര്‍പൂളിന്റെ  പ്രകടനം.ലീഗ് പട്ടികയില്‍ പത്താം സ്ഥാനത് ഉള്ള ലിവര്‍പൂളിനു വരാനിരിക്കുന്ന ആഴ്ചകള്‍ വളരെ പ്രധാനപ്പെട്ടത് ആണ്.തുടര്‍ച്ചയായ കുറച്ച് വിജയങ്ങള്‍ നേടിയാല്‍ മാത്രമേ ക്ലോപ്പിനും സംഘത്തിനും മേലുള്ള സമ്മര്‍ദം കുറയുകയുള്ളൂ.

Leave a comment