European Football Foot Ball Top News

ബാഴ്സലോണയേ കടത്തിവെട്ടി ഒന്നാം സ്ഥാനത്ത് തിരികെയെത്താന്‍ റയല്‍ മാഡ്രിഡ്‌

October 8, 2022

ബാഴ്സലോണയേ കടത്തിവെട്ടി ഒന്നാം സ്ഥാനത്ത് തിരികെയെത്താന്‍ റയല്‍ മാഡ്രിഡ്‌

ഗെറ്റാഫെയെ നേരിടാൻ ശനിയാഴ്ച വൈകുന്നേരം കൊളീസിയം അൽഫോൻസോ പെരസിലേക്ക് യാത്ര ചെയ്യുമ്പോൾ റയൽ മാഡ്രിഡ് ലാലിഗയില്‍ തങ്ങള്‍ക്ക് നഷ്ട്ടപ്പെട്ട ഒന്നാം സ്ഥാനം വീണ്ടെടുക്കാന്‍ പ്രയത്നം ആരംഭിക്കും.കഴിഞ്ഞ ആഴ്ച്ച ഒസാസുനയോട് ലോസ് ബ്ലാങ്കോസ് 1-1ന് സമനിലയിൽ പിരിഞ്ഞത് ബാഴ്സലോണയേ   ലീഗില്‍  ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ സഹായിച്ചു.അതേസമയം റയൽ വല്ലാഡോളിഡിനോട് 3-2 ന് തോറ്റതിന് പിന്നാലെ ഗെറ്റാഫെ പട്ടികയില്‍ പതിനഞ്ചാം സ്ഥാനത് തുടരുന്നു.

Thibaut Courtois in action for Real Madrid on August 10, 2022

തിബോട്ട് കോർട്ടോയിസിന് നടുവിന് പരിക്കേറ്റതിനാൽ ഈ മത്സരത്തില്‍ താരം കളിച്ചേക്കില്ല. ആ ഒഴിവില്‍ അന്‍സലോട്ടി  ആൻഡ്രി ലുനിന് അവസരം നല്‍കിയേക്കും.കോര്‍ട്ട്വയെ കൂടാതെ ഡാനി സെബല്ലോസ്,കരിം ബെൻസെമ എന്നിവരെ കൂടാതെ ആയിരിക്കും ഇന്നത്തെ മത്സരത്തില്‍ റയല്‍ കളിക്കാന്‍ ഇറങ്ങുന്നത്. ഇന്ന് രാത്രി ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മത്സരം

Leave a comment