European Football Foot Ball Top News

തുടര്‍ച്ചയായ ലീഗ് തോല്‍വികള്‍ക്ക് അന്ത്യം വരുത്താന്‍ ഇന്‍റര്‍ മിലാന്‍

October 8, 2022

തുടര്‍ച്ചയായ ലീഗ് തോല്‍വികള്‍ക്ക് അന്ത്യം വരുത്താന്‍ ഇന്‍റര്‍ മിലാന്‍

യൂറോപ്പ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സയെ തങ്ങളുടെ ഹോമില്‍ അടിയറവ് പറയിപ്പിച്ച ഇന്‍റര്‍ മിലാന്‍ ഇന്ന് ആഭ്യന്തര ഡ്യൂട്ടിയിലേക്ക് മടങ്ങുന്നു.സാസുവോളോയിലേക്ക് അവര്‍ യാത്ര തിരിച്ചു കഴിഞ്ഞു.കഴിഞ്ഞ നാല് ലീഗ് മത്സരത്തില്‍ നിന്നും ഒരു ജയം മാത്രം നേടിയ ഇന്‍റര്‍ ലീഗില്‍ ഒന്‍പതാം സ്ഥാനത് ഇരിക്കുമ്പോള്‍ സസുവോളോ ഒരു പടി മുകളില്‍ കയറി എട്ടാം സ്ഥാനത് തുടരുന്നു.

Inter Milan's Romelu Lukaku reacts in August 2022

ഇന്ന് ഇന്ത്യന്‍ സമയം ആറര  മണിക്ക്  ആണ് മത്സരം നടക്കാന്‍ പോകുന്നത്.കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിലെ മോശം തുടക്കം ആണ് സീരി എ യില്‍  ഇന്‍റര്‍ കാഴ്ചവെച്ചിരിക്കുന്നത്.ഇതില്‍ നിന്ന് എത്രയും പെട്ടെന്ന് അവര്‍ക്ക് മോചനം നേടിയേ തീരൂ.ടോപ്‌ ഫോര്‍ സ്ഥാനത്തിന് വേണ്ടി എല്ലാ ടീമുകളുടെയും ഇഞ്ചോടിഞ്ച് പോരാട്ടം ആണ് ഇത്തവണ സീരി എയില്‍  നടക്കുന്നത്.അതിനാല്‍ തുടര്‍ച്ചായ വിജയങ്ങള്‍ നേടാനുള്ള സമ്മര്‍ദം ഹെഡ് കോച്ച് ഇന്‍സാഗിക്ക് മേല്‍ ഉണ്ട്.അദ്ദേഹം ബാഴ്സക്കെതിരെ നേടിയ വിജയം ആരാധകര്‍ക്കും താരങ്ങള്‍ക്കും കൂടാതെ മാനേജ്മെന്റിനും വലിയ ഉത്തേജനം നല്‍കിയിരിക്കുകയാണ്.അത് പോലൊരു മാജിക്‌ തന്നെ ആണ് ഇന്നത്തെ മത്സരത്തിലും ഏവരും പ്രതീക്ഷിക്കുന്നത്.

Leave a comment