ജര്‍മന്‍ ലീഗിലെ ഏറ്റവും ഗ്ലാമര്‍ പോരാട്ടം ഇന്ന് !!!!!!
ബുണ്ടസ്ലിഗയുടെ ശനിയാഴ്ച വൈകുന്നേരത്തെ കിക്കോഫിൽ ബൊറൂസിയ ഡോർട്ട്മുണ്ട് ബയേൺ മ്യൂണിക്കിനെ നേരിടും.രണ്ട് എതിരാളികളും എട്ട് മത്സരങ്ങളിൽ നിന്ന് 15 പോയിന്റുമായി ഒപ്പത്തിനൊപ്പം ആണെങ്കിലും ഗോള്‍ ഡിഫറന്‍സിന്റെ കണക്കില്‍ മ്യൂണിക്ക് മൂന്നാം സ്ഥാനത്തും ഡോര്‍ട്ടുമുണ്ട് അഞ്ചാം സ്ഥാനത്തും ആണ്.ഇന്നത്തെ വിജയിക്ക് ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ കഴിയും എന്നതിനാല്‍ ഇരു കൂട്ടരും വിജയത്തിന് വേണ്ടി കൈമെയ് മറന്ന് പോരാടും.
നിലവിലെ സാഹചര്യത്തില്‍ കടലാസില്‍ കരുത്തര്‍ മ്യൂണിക്ക് ആണെങ്കിലും രണ്ടാഴ്ച്ച മുന്നേ വരെ തുടര്‍ച്ചയായ സമനില അവരെ സമ്മര്‍ദത്തില്‍ താഴ്ത്തിയിരുന്നു.തുടര്‍ച്ചയായ സമനില കുരുക്കില്‍ നിന്ന് അന്താരാഷ്ട്ര ബ്രേക്കിന് ശേഷം മാത്രം ആണ് മ്യൂണിക്ക് രക്ഷപ്പെട്ടത്.ബയര്‍ ലേവര്‍കുസനെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ച ബയേണ്‍ ചാമ്പ്യന്‍സ് ലീഗിലും വിക്ടോറിയ പ്ലസനെ എതിരില്ലാത്ത അഞ്ച് ഗോളിന് പരാജയപ്പെടുത്തി, എങ്കിലും കഴിഞ്ഞ ആഴ്ചകളില്‍ നിന്ന് ബയേണ്‍ എത്രത്തോളം പുരോഗതി കൈവരിച്ചു എന്ന് ഇന്നത്തെ മത്സരത്തില്‍ നിന്നും അറിയാന്‍ കഴിയും.ജൂലിയന്‍ നാഗല്‍സ്മാന്റെ ബയേണ്‍ ടീമിനെ എല്ലാ രീതിയിലും പരീക്ഷിക്കാന്‍ പോന്ന ഒരു ഉറച്ച ടീമായി തന്നെ ആയിരിക്കും ഡോര്‍ട്ടുമുണ്ട് കളത്തിലേക്ക് ഇറങ്ങാന്‍ പോകുന്നത്.ഇന്ത്യന്‍ സമയം പത്തു മണിക്ക് ബോറൂസിയയുടെ കോട്ടയായ സിഗ്നൽ ഇദുന പാർക്കില്‍ വെച്ചാണ് മത്സരം.






































