അലസാന്ദ്രോ ബാസ്റ്റോണിക്ക് ബാഴ്സലോണ ആരാധകരില്‍ നിന്ന് വധഭീഷണി
ചാമ്പ്യൻസ് ലീഗിൽ ഇന്ററിനോട് തോറ്റതിനെ തുടർന്ന് ബാഴ്സലോണ ആരാധകർ വളരെ നിരാശാര്‍ ആണ്.ഈ സീസണിലും ചാമ്പ്യന്‍സ് ലീഗില്‍ നോക്കൌട്ട് സ്റ്റേജിലെക്ക് എത്തുമോ എന്നതില്‍ അവര്‍ക്ക് ഒരുറപ്പും ഇപ്പോള്‍ ബാഴ്സക്ക് നല്കാന് ആവില്ല.കാര്യങ്ങള്‍ അത്ര പന്തിയില്‍ അല്ലാത്ത ഈ സമയത്ത് ഇന്റര്‍ മിലാന് താരമായ അലസാന്ദ്രോ ബാസ്റ്റോണിക്ക് രോഷാകുലരായ ബാഴ്സലോണ ആരാധകരിൽ നിന്ന് വധഭീഷണി ലഭിച്ചിരിക്കുന്നു.
“ഞാൻ നിങ്ങളുടെ ഭർത്താവിന്റെ കാലുകൾ വെട്ടാൻ പോകുന്നു” എന്ന തലക്കെട്ടിലുള്ള ഒരു സന്ദേശം അദ്ദേഹത്തിന്റെ പങ്കാളിയായ കാമില ബ്രെസിയാനിക്ക് ലഭിച്ചു, ഭീഷണിയെക്കുറിച്ച് വിശദമായി അവര്‍ തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തു.ബാഴ്സക്കെതിരെ വിജയം നേടിയ ശേഷം അലസാന്ദ്രോ ബാസ്റ്റോണി തന്റെ ഇന്സ്ടഗ്രാം അക്കൗണ്ടില്‍ കളിക്കിടെ ഗാവിയെ ഗ്രൌണ്ടിലൂടെ വലിച്ചിഴക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരുന്നു.ഇതായിരിക്കാം ബാഴ്സ ആരാധകരെ ചൊടിപ്പിക്കാന്‍ ഉണ്ടായ കാരണം.നിർഭാഗ്യവശാൽ, ഫുട്ബോളുമായി ബന്ധപ്പെട്ടാലും ഇല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഇത് പോലുള്ള ഭീഷണികള്‍ വളരെ സാധാരണമായ ഒരു കാഴ്ചയായി വരുകയാണ്.






































