മിലാനെ മലര്‍ത്തിയടിച്ച് ചാമ്പ്യന്‍സ് ലീഗിലെ ആദ്യ വിജയം നേടാന്‍ ചെല്‍സി
ബുധനാഴ്ചത്തെ ഗ്രൂപ്പ് ഇ മത്സരത്തിനായി എസി മിലാനെ സ്റ്റാംഫോർഡ് ബ്രിഡ്ജിലേക്ക് സ്വാഗതം ചെയ്യുമ്പോൾ അവസാന സ്ഥാനത് ഉള്ള തങ്ങള്‍ക്ക് ഒരു വിജയത്തോടെ ഒന്നാം സ്ഥാനത്തേക്ക് കയറാം എന്ന ലക്ഷ്യത്തില്‍ ആണ് ചെല്‍സി.ആറിൽ നിന്ന് നാല് പോയിന്റുകൾ നേടി ഒന്നാം സ്ഥാനത്താണ് ഇറ്റാലിയന്‍ ചാമ്പ്യന്മാര്.ഇന്ത്യന്‍ സമയം പന്ത്രണ്ടരമണിക്ക് ആണ് മത്സരം.രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം പോലും നേടാന്‍ ചെല്‍സിക്ക് കഴിഞ്ഞിട്ടില്ല.
യൂറോപ്പില്‍ മോശം ഫോം കാഴ്ച്ചവെച്ചതിനാല്‍ തന്റെ കോച്ച് സ്ഥാനം വരെ നഷ്ട്ടപ്പെടുത്തിയ ടുഷലിന് ലഭ്യം ആയ അതെ സമ്മര്‍ദം തന്നെ ആണ് ഇപ്പോള്‍ പോര്‍ട്ടറിന് ലഭിക്കുന്നത്. ആര്‍ബി സാല്‍സ്ബര്‍ഗിനെതിരെ സമനില നേടി കൊണ്ട് ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ പോര്‍ട്ടര്‍ മോശം ആക്കിയില്ല എങ്കിലും ഈ മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ചെല്‍സിയുടെ ലക്ഷ്യത്തില്‍ ഇല്ല.കഴിഞ്ഞ മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെതിരെ അവസാന മിനുട്ടില്‍ നേടിയ ഗോള്‍ അവരുടെ പോരാട്ടവീര്യത്തെ വര്‍ധിപ്പിക്കുന്നു.പല താരങ്ങള്‍ പരിക്ക് മൂലം കഷ്ട്ടപ്പെടുന്നതും പോര്‍ട്ടറിന് തലവേദന സൃഷ്ട്ടിക്കുന്നു.ജോര്‍ജീഞ്ഞോ,കാന്റെ എന്നിവരെ കൂടാതെ മാർക്ക് കുക്കുറെല്ലയും കാർണി ചുക്വുമെക്കയും ഇന്നത്തെ മത്സരത്തില്‍ കളിക്കാന്‍ ഉണ്ടായേക്കില്ല.






































